Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിടപ്പ് രോഗിയെ തെരുവ്...

കിടപ്പ് രോഗിയെ തെരുവ് നായ വീട്ടിൽ കയറി കടിച്ച് കൊന്നു

text_fields
bookmark_border
കിടപ്പ് രോഗിയെ തെരുവ് നായ   വീട്ടിൽ കയറി കടിച്ച് കൊന്നു
cancel

എ​രു​മ​പ്പെ​ട്ടി (തൃ​ശൂ​ർ): കി​ട​പ്പ് രോ​ഗി​യാ​യ വ​യോ​ധി​ക​യെ തെ​രു​വ് നാ​യ വീ​ട്ടി​നു​ള്ളി​ൽ ക​യ​റി ക​ടി​ച്ച് കൊ​ന്നു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ക​നെ​യും ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ചു. വെ​ള്ള​റ​ക്കാ​ട് കൊ​ല്ലം​പ​ടി പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ൽ കി​ഴ​ക്കേ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ കാ​ർ​ത്ത്യാ​യ​നി​യാ​ണ് (84) മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​ക​ൻ ദേ​വ​ദാ​സ​നെ​യും (56) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. തു​റ​ന്ന് കി​ട​ന്ന മു​ൻ​വാ​തി​ലി​ലൂ​ടെ വീ​ടി​ന​ക​ത്ത് ക​യ​റി നാ​യ കാ​ർ​ത്ത്യാ​യ​നി​യെ​യും മ​ക​നെ​യും അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​വും ശ​രീ​ര​മാ​സ​ക​ല​വും നാ​യ ക​ടി​ച്ച് മു​റി​ച്ചു. മു​ഖം വി​കൃ​ത​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

ര​ണ്ട് വ​ർ​ഷം മു​മ്പ് വീ​ണ് എ​ല്ല് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കാ​ർ​ത്ത്യാ​യ​നി കി​ട​പ്പി​ലാ​യി​രു​ന്നു. ദേ​വ​ദാ​സ് മ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് മ​രു​ന്ന് ക​ഴി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്നു. 6.45ഓ​ടെ സ​മീ​പ​ത്തു​ള്ള ഇ​വ​രു​ടെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ഴാ​ണ് വീ​ടി​ന​ക​ത്ത് നാ​യ ദേ​വ​ദാ​സി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ നാ​യ​യെ പു​റ​ത്തേ​ക്ക് ഓ​ടി​ച്ച ശേ​ഷം ഇ​രു​വ​രെ​യും നാ​ട്ടു​കാ​രും പൊ​ലീ​സും ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പു​റ​ത്തേ​ക്ക് ഓ​ടി​യ നാ​യ സ​മീ​പ​ത്തെ വീ​ട്ടി​ൽ കാ​ല് ക​ഴു​കി കൊ​ണ്ടി​രു​ന്ന വെ​ള്ള​റ​ക്കാ​ട് സ്വ​ദേ​ശി ഉ​ദ​യ​രാ​ജി​നെ​യും (37) ക​ടി​ച്ചു. ഇ​യാ​ളെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​ർ​ത്ത്യാ​യ​നിയുടെ മ​ക്ക​ൾ: ദേ​വ​ദാ​സ്, മ​ണി​ക​ണ്ഠ​ൻ, ര​മേ​ഷ്, സ​തീ​ഷ്, പ്രേ​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dogwomenattack.Kerala
News Summary - A bedridden patient was bitten to death by a stray dog ​​entering his house.
Next Story