Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്നും കൂടി

text_fields
bookmark_border
https://www.madhyamam.com/tags/gold-trade
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും മുകളിലേക്ക്. ഗ്രാമിന് 25രൂപ വർധിച്ച് 12,825രൂപയാണ് ഇന്നത്തെ വിപണി വില. പവന് 1,02,600രൂപയാണ് വില. 200രൂപയാണ് ഇന്ന് കൂടിയത്.

അതേസമയം, റെക്കോഡ് ഇടിവിനു ശേഷം സ്വർണം തിരിച്ചു വരവിന്‍റെ പാതയിലാണ്. ചൊവ്വാഴ്ച ഗ്രാമിന് 25 രൂപ വർധിച്ച് 12800 രൂപയും പവന് 1,02,400 രൂപയുമാണ് വില. തുടർച്ച‍യായ ഇടിവിന് ശേഷം തിങ്കളാഴ്ച പവന് 360 രൂപയും ഗ്രാമിന് 45 രൂപയും വർധിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയിലെ ഇടിവ് 2013നു സമാനമായ രീതിയിൽ വലിയ വിലക്കുറവിലേക്ക് ന‍യിക്കുമോയെന്ന് വ്യാപാരികളും നിക്ഷേപകരും ആശങ്കപ്പെടുന്നുണ്ട്. യു.എസ് ഫെഡറൽ റിസർവിന്‍റെ നയമാറ്റസൂചനകളും ഡോളറിന്‍റെ ശക്തിയും നിക്ഷേപകരുടെ പിൻമാറ്റവും മൂലം സ്വർണ വില ഏകദേശം 27 ശതമാനമാണ് അന്ന് ഇടിഞ്ഞത്. നിലവിൽ ലാഭമെടുക്കൽ, ഡോളറിന്‍റെ ശക്തി, ബോണ്ട് വരുമാനത്തിലെ വർധന, അമേരിക്കൻ പലിശ നിരക്കുകളുടെ പ്രതീക്ഷകൾ ഇവയൊക്കെ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

നവംബറിലെ സ്വർണവില (പവനിൽ)

01: 1,01,840

02: 1,02,200

03. 1,02,400

04. 1,02,600

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

19: 1,08,560

19: 1,07,920 (രാവിലെ)

19: 1,07,120 (ഉച്ച)

20: 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

24: 1,04,480

25: 1,04,680

26: 1,04,680

27: 1,05,080

28: 1,05,560

29: 1,05,560

30: 1,04,320

31: 1,01,840

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold price up again today in Kerala
Next Story