നാലാംദിവസവും സ്വർണ വില താഴോട്ട്; ഇന്ന് നേരിയ കുറവ്
text_fieldsകൊച്ചി: തുടർച്ചയായി നാലാം ദിവസവും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13945 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,11,560 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 0.23 ശതമാനം ഇടിവുണ്ടായി. 4,675.23 ഡോളറാണ് വില.
ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ടുതവണ വീതം വില കൂടിയ ശേഷമാണ് വെള്ളിയാഴ്ച മുതൽ വില കുറഞ്ഞുതുടങ്ങിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമായിരുന്നു അന്നത്തെ വില. ശനിയാഴ്ച പവന് 11,1720 രൂപയായി കുറഞ്ഞു. അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടർന്നു.
ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വർധിച്ചത്.
2026 ജനുവരി 29നാണ് കേരളത്തിൽ സ്വർണം റെക്കോഡിൽ എത്തിയത്. അന്ന് ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.
മേയ് മാസത്തെ സ്വർണ വില
1- 111720 (Morning)
1- 110280 (Afternoon)
1- 109720 (Evening)
1- 110440 (Night)
2- 110680
3- 110680
4- 110680 (Morning)
4- 109720 (Afternoon)
5- Rs. 1,09,400 (Lowest of Month)
6- 110960 (Morning)
6- 111560 (Afternoon)
7- 111800 (Morning)
7- 1,12,200 (Afternoon) Highest of Month
8- 1,11,960
9- 111720
10- 111720
11- 1,11,560
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

