Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവയിൽ ശർക്കര പൊതിഞ്ഞ് കടത്തിയ 37 കിലോ കഞ്ചാവ് പിടികൂടി; വൈറ്റിലയിൽ രാസലഹരിവേട്ട

text_fields
bookmark_border
https://www.madhyamam.com/tags/mdma
cancel
camera_alt

വൈറ്റിലയിൽ എം.ഡി.എം.എയുമായി പിടിയിലായ സിറാജ്, ആലുവയിൽ ട്രെയിനിൽ കണ്ടെത്തിയ കഞ്ചാവ്

ആലുവ/കൊച്ചി: ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 37.700 കിലോ കഞ്ചാവ് ആർ.പി.എഫ് പിടിച്ചെടുത്തു. ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ആളില്ലാത്ത നിലയിൽ ജനറൽ കോച്ചിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.

നാല് ചാക്കുകളിലായി ശർക്കര പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ചാക്കുകളിൽ ശർക്കരയാണെന്ന് തോന്നിക്കുന്ന വിധത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താനായിട്ടില്ല. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 19 ലക്ഷം രൂപ വിലവരും.

റെയിൽവേ പ്രൊട്ടക്ഷൻ ​ഫോഴ്സ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം, ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് തിരുവനന്തപുരം ഇൻസ്പെക്ടർ ജിപിൻ എ.ജെയുടെ മേൽനോട്ടത്തിൽ എ.എസ്.ഐമാരായ സിജോ സേവ്യർ, വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ, കോൺസ്റ്റബിൾ നിഖിൽ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

തുടർനടപടികൾക്കായി പിടിച്ചെടുത്ത കഞ്ചാവ് ആലുവ എക്സൈസ് വിഭാഗത്തിന് കൈമാറി. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആർ.പി.എഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ അറിയിച്ചു.

വൈറ്റിലയിൽ ബംഗളൂരുവിൽ നിന്നും കൊച്ചിയിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ച 35 ഗ്രാം എം.ഡി.എം.എ പിടികൂടി. സംഭവത്തിൽ കൊച്ചി സിറ്റി ഡാൻസഫ് സംഘം തൃശൂർ സ്വദേശിയും തൃപ്പൂണിത്തുറ എരൂരിൽ താമസക്കാരനുമായ സിറാജിനെ (46) അറസ്റ്റ് ചെയ്തു. പ്രതി മയക്കുമരുന്നുമായി തിരുവനന്തപുരം പാറശ്ശാല സ്റ്റേഷനിലും എറണാകുളം മരട് സ്റ്റേഷനിലും പിടിയിലായിട്ടുള്ളയാളാണ്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.സി.പിമാരായ മോഹിത് റവത്, അരുൺ പവിത്രൻ എന്നിവരുടെ നിർദേശനുസരണം കൊച്ചി സിറ്റി നർകോട്ടിക് സെൽ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മരട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story