Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് രണ്ട് വർഷം; ഒടുവിൽ വെട്ടിനുറുക്കിയെന്ന് വെളിപ്പെടുത്തി ഭർത്താവ്

text_fields
bookmark_border
naresh bhatt
cancel
camera_alt

നരേഷ് ഭട്ട്,ഭാര്യ മംത കാഫ്ലെ ഭട്ട്

വാഷിങ്ടൺ: വിർജീനിയയിൽ യുവതിയുടെ മരണത്തിന് രണ്ട് വർഷത്തിന് ശേഷം, ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് അവകാശപ്പെട്ട് ഇന്ത്യൻ വംശജനായ ഭർത്താവ് രംഗത്തെത്തി. എന്നാൽ ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കിയതായി ഇയാൾ പിന്നീട് സമ്മതിച്ചു.

39കാരനായ നരേഷ് ഭട്ട് വിർജീനിയ കോടതിയിൽ നൽകിയ മൊഴിയിലാണ് ഭാര്യ മംത കാഫ്ലെ ഭട്ട് (നേപ്പാൾ വംശജ) ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞത്. കിടക്കക്ക് സമീപം കീടനാശിനിയുടെ തുറന്ന പാക്കറ്റിനരികിൽ ഛർദ്ദിച്ച് അബോധാവസ്ഥയിലായ നിലയിലാണ് ഭാര്യയെ കണ്ടെത്തിയതെന്നും ഇയാൾ മൊഴി നൽകി.

28കാരിയായ നഴ്‌സും ഒരു കുഞ്ഞിന്റെ അമ്മയുമായ മംത 2024 ജൂലൈ 27 മുതലാണ് കാണാതായത്. തുടർന്ന് അധികൃതർ ഇവർ മരിച്ചതായി സംശയിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഭാര്യയുടെ കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഭർത്താവ് നരേഷ് ഭട്ടിനെതിരെ കേസെടുത്തു.

മംതയെ കാണാതായ കേസിൽ സ്വന്തം ഭാഗം വിശദീകരിച്ച് കോടതിയിൽ മൊഴി നൽകുന്നതിനിടെയാണ്, 2024 ജൂലൈയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആദ്യമായി ഭർത്താവ് നരേഷ് ഭട്ട് വെളിപ്പെടുത്തിയത്. വിചാരണയുടെ രണ്ടാം ദിവസമാണ് നേരത്തേ നൽകിയ മൊഴികളിൽ നിന്ന് വ്യത്യസ്തമായ വെളിപ്പെടുത്തലുമായി നരേഷ് എത്തിയത്. കാണാതായ ദിവസം രാത്രി കിടക്കയുടെ കാൽഭാഗത്ത് ഭാര്യയെ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.

എന്തുകൊണ്ട് 911 എന്ന അടിയന്തര നമ്പറിൽ വിളിച്ചില്ലെന്ന് ചോദിച്ചപ്പോൾ, ‘വിളിക്കാൻ ശ്രമിച്ചിരുന്നു. അപ്പോൾ ഞാൻ വല്ലാതെ ഭയന്നുപോയി’ എന്നായിരുന്നു നരേഷിന്റെ മറുപടി.

ജൂലൈ 29ന് രാത്രി കുഞ്ഞിനൊപ്പം ഉറങ്ങാൻ പോയെന്നും മംത മുകളിലേക്ക് വന്നത് അറിഞ്ഞില്ലെന്നും നരേഷ് കോടതിയിൽ പറഞ്ഞു. പുലർച്ചെ നാലുമണിയോടെ ഉണർന്നപ്പോൾ മംത കിടക്കയുടെ കാൽഭാഗത്ത് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടു. ഒരു മണിക്കൂറോളം കൃത്രിമ ശ്വാസം നൽകി ജീവൻ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെന്നും പിന്നീട് മൃതദേഹം കുളിമുറിയിലേക്ക് മാറ്റിയെന്നും ഇയാൾ അവകാശപ്പെട്ടു.

തുടർന്ന് അറക്കവാൾ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കിയെന്നും സ്വന്തം ജീവൻ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും നരേഷ് മൊഴി നൽകി.

മംതയുടെ കിടപ്പുമുറിയിൽ രക്തക്കറകളും കുളിമുറിയിൽ രക്തത്തിന്റെ പാടുകളും പൊലീസ് കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ രക്തം മംതയുടേതാണെന്ന് സ്ഥിരീകരിച്ചു. ജൂലൈ 29നാണ് മംത കൊല്ലപ്പെട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഫെയർഫാക്സ് കൗണ്ടി പൊലീസിൽ മുമ്പ് റിക്രൂട്ട് അംഗമായും യു.എസ് ആർമി റിസർവിൽ ഓട്ടോമേറ്റഡ് ലോജിസ്റ്റിക്സ് സ്പെഷ്യലിസ്റ്റായും പ്രവർത്തിച്ചിരുന്ന നരേഷ് ഭട്ടിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ തനിക്കെതിരായ കുറ്റം ഇയാൾ നിഷേധിക്കുകയും കോടതിയിൽ കുറ്റക്കാരനല്ലെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 22നാണ് നരേഷ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Husband Confesses to Dismembering Wife After Claiming She Was Missing for Two Years
Next Story