Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്ര; ആറു കോടി ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണി, കൂടുതൽ വിവരങ്ങൾ പുറത്ത്

text_fields
bookmark_border
ഹണി ട്രാപ്പാണോ എന്ന് അന്വേഷിക്കാൻ പൊലീസ്
athulya chandra
cancel

കൊച്ചി: യുവ ഡോക്ടറെ മർദിച്ചതിന് കൊച്ചിയിൽ യുവനടി അടക്കം മൂന്ന് പേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ നടി അതുല്യ ചന്ദ്രയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ആറു കോടി രൂപ സംഘം ആവശ്യപ്പെട്ടിരുന്നതായും നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ഡോക്ടർ മൊഴി നൽകി. നടന്നത് ഹണി ട്രാപ്പാണോ എന്നതിലും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

യുവ ഡോക്ടർ അതുല്യയുടെ ബന്ധുവുമായി സൗഹൃദത്തിലായിരുന്നു. എന്നാൽ അതുസംബന്ധിച്ച് പ്രശ്നമുണ്ടാവുകയും തുടർന്നുണ്ടായ തർക്കം ഒതുക്കി തീർക്കാൻ അതുല്യയും ബിപിൻ പെരുമ്പള്ളിയും ചേർന്ന് ഡോക്ടറോട് പണം ആവശ്യപ്പെടുകയുമായിരുന്നു. ആറ് കോടി രൂപയാണ് ഡോക്ടർ വിസമ്മതിച്ചതോടെയാണ് വിളിച്ചുവരുത്തി മർദനത്തിനിരയാക്കിയത്.

അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. കേസിലെ പ്രതിയായ മറ്റൊരു നടൻ ബിപിൻ പെരുമ്പള്ളിയുടെ ഡ്രൈവർ വിഷ്ണുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും എട്ടോളം കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കവർന്ന മൊബൈൽ ഫോണുകൾ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലെന്നുമാണ് നി​ഗമനം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നടിയുടെ ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞാണ് ഡോക്ടറെ പൊന്നുരുന്നി ഭാഗത്തുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. ഫ്ലാറ്റിൽ ആകെ 12ഓളം പേർ ഉണ്ടായിരുന്നു. ഇവരെയെല്ലാം കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഫ്ലാറ്റിലെത്തിയ പിന്നാലെ ഒന്നാം പ്രതി ബിബിൻ ഡോക്ടറുടെ മുഖത്തടിക്കുകയും പിന്നീട് മറ്റ് പ്രതികളെല്ലാം ചേർന്ന് ആക്രമിക്കുകയും ചെയ്തു. ചികിത്സയാവശ്യമുണ്ടെന്ന വ്യാജേന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് മർദിച്ചത്. ക്രൂരമായി മർദിച്ച ശേഷം ഡോക്ടറുടെ കൈയിൽനിന്ന് മൂന്ന് ലക്ഷത്തോളം വിലവരുന്ന മൊബൈൽഫോണും മറ്റും പ്രതികൾ പിടിച്ചെടുക്കുകയും ചെയ്തു. കടവന്ത്ര പൊലീസാണ് കേസെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayalam Actress Athulya Chandra and Two Others Arrested in Kochi
Next Story