Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളിയുടെ കൊലപാതകം ആസൂത്രിതം; രണ്ടു പേർ അറസ്റ്റില്‍

text_fields
bookmark_border
കൊലപാതകം ഗുണ്ടാസംഘത്തെ ഉപയോഗിച്ച്
മലയാളിയുടെ കൊലപാതകം ആസൂത്രിതം; രണ്ടു പേർ അറസ്റ്റില്‍
cancel
camera_alt

കി​ര​ൺ, പ്ര​തി ആ​ന​ന്ദ്

ബംഗളൂരു: തൊഴിലുടമയുടെ മകളെ പ്രണയിച്ചുവെന്നാരോപിച്ച് മലയാളി യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ വഴിത്തിരിവ്. കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്ര ആലിൻ ചുവട് വള്ളുള്ളിശ്ശേരി സ്വദേശി കിരൺ (22) ആണ് മരിച്ചത്. യെലഹങ്കയിൽ ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ സ്വീറ്റ് കോണ്‍ ഫാക്ടറി ഉടമയും തമിഴ്‌നാട് സ്വദേശിയുമായ പ്രതി ആനന്ദ് രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മൈസൂരുവില്‍ രണ്ടാം വർഷ പ്രീ-യൂനിവേഴ്സിറ്റി കോഴ്‌സ് (പി.യു.സി) വിദ്യാര്‍ഥിനിയായ ആനന്ദിന്‍റെ മകളുമായി കിരൺ പ്രണയത്തിലായിരുന്നു. ആനന്ദ് ഈ ബന്ധത്തെ എതിർത്തിരുന്നു. മകളേയും കിരണിനെയും വീടിനുള്ളില്‍ ഒരുമിച്ചു കണ്ടതില്‍ പ്രകോപിതനായാണ് കുറ്റകൃത്യം ചെയ്തതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ ആനന്ദ് കൊലപാതകം നേരത്തെ ആസൂത്രണം ചെയ്യുകയായിരുന്നു.

കുറ്റകൃത്യത്തിനായി മൂന്ന് ഗുണ്ടാ നേതാക്കളെ നിയോഗിച്ചു. മരിച്ച കിരണിന്‍റെ സഹോദരനും കമ്പനിയിലെ ജീവനക്കാരനുമായ ഋത്വിക്കിനെ ജോലി ആവശ്യാര്‍ഥം ഉത്തര്‍പ്രദേശിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. കിരണിന് സാമ്പത്തിക പിരിമുറുക്കം നേരിട്ടപ്പോള്‍ ഗൂഗിള്‍ പേ വര്‍ക്ക് ചെയ്യുന്നില്ലെന്നും നേരിട്ട് എത്തിയാല്‍ പണം നല്‍കാമെന്നും കാമുകി പറഞ്ഞു. ഈ അവസരം മുതലെടുത്ത് മകളെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ വീട്ടില്‍ നിന്നും മാറി നിന്ന ശേഷം കിരണ്‍ വീട്ടില്‍ എത്തിയ ഉടനെ അവര്‍ വീട്ടില്‍ തിരിച്ചെത്തുകയും ഗുണ്ടകളെ വിളിച്ചുവരുത്തുകയും ചെയ്യുകയായിരുന്നു.

ഗുണ്ടാസംഘം കിരണിനെ വീടിനുള്ളിൽ പൂട്ടിയിട്ട് രാത്രി മുഴുവൻ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തുടര്‍ച്ചയായി മര്‍ദിച്ചു. തൊട്ടടുത്ത ദിവസം ഉച്ചകഴിഞ്ഞ് കുഴഞ്ഞു വീണ കിരണിനെ പ്രതികള്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. കാമുകിയെ കാണാന്‍ പോകുന്നവഴി സുഹൃത്തിന് അയച്ച സന്ദേശമാണ് കേസിന് വഴിത്തിരിവായത്. യെലഹങ്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസിലെ രണ്ട് പ്രതികളായ ഗൂണ്ടാ സംഘാംഗങ്ങളെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരായ പിതാവ് സിദ്ധാർഥനും മാതാവ് ശബരിയും മരണ വിവരമറിഞ്ഞ് നാട്ടിലെത്തി. കിരണിന്‍റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകീട്ട് 6.50ഓടെ എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പോസ്റ്റു മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali man's murder was planned; two arrested
Next Story