Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 13 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

text_fields
bookmark_border
സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 13 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
cancel
camera_alt

സ​ദ്ദാം​ ഹു​സൈ​ൻ

തിരുവനന്തപുരം: സ്കൂളിലേക്ക് പോവുകയായിരുന്ന പതിനാലുകാരിയെ പിതാവിന്‍റെ സുഹൃത്തെന്ന വ്യാജേന ബൈക്കിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും. പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈനെയാണ് (കിച്ചാമണി -35) ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് വിധി പറഞ്ഞത്. പിഴ ഒടുക്കാത്തപക്ഷം മൂന്ന് വർഷവും ഒമ്പത് മാസവും അധിക തടവ് അനുഭവിക്കണം.

പിഴത്തുകയും ലീഗൽ സർവീസസ് അതോറിറ്റി മുഖേനയുള്ള നഷ്ടപരിഹാരവും അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2025 ജനുവരി 24നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 7.45ന് അനുജനോടൊപ്പം സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ പിതാവിന്‍റെ സുഹൃത്താണെന്നും സ്കൂളിലാക്കാമെന്നും പറഞ്ഞ് പ്രതി ബൈക്കിൽ കയറ്റുകയായിരുന്നു.

തുടർന്ന് അനുജനെ വഴിയിൽ ഇറക്കിവിട്ടശേഷം ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിന്നീട് തിരികെവന്ന് അനുജനെയും കൂട്ടി കുട്ടികളെ സ്കൂളിൽ കൊണ്ടുവിട്ടു. വീട്ടുകാരുടെ വഴക്കും പ്രതിയുടെ ഭീഷണിയും ഭയന്ന് പെൺകുട്ടി വിവരം ആദ്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച സഹപാഠിയോട് കാര്യം തുറന്നുപറയുകയും സഹപാഠി സ്കൂൾ അധികൃതരെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

തുടർന്ന് പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. സമാനമായ മറ്റൊരു പോക്സോ കേസും ഇതേ കോടതിയിൽ പ്രതിക്കെതിരെ വിചാരണയിലുണ്ട്. മുമ്പ് കരുനാഗപ്പള്ളിയിൽ പന്ത്രണ്ടുകാരിയെ അശ്ലീലചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ വിധിപ്പകർപ്പും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 31 സാക്ഷികളെ വിസ്തരിക്കുകയും 41 രേഖകളും എട്ട് തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയമോഹൻ, അഭിഭാഷകരായ വി.സി. ബിന്ദു, പി. സുരഭി എന്നിവർ ഹാജരായി. ഇൻസ്പെക്ടർ ആർ. ബിനു, എസ്.ഐ. ആർ. ബിജു എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Gets 13 Years in POCSO Case
Next Story