കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച മധ്യവയസ്കൻ പിടിയിൽ
text_fieldsകോഴിക്കോട്: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കല്ലായ് സ്വദേശി കോയമോനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. എലത്തൂർ സ്വദേശി പുതിയങ്ങാടി മേലേ മരക്കാരകത്ത് വീട്ടിൽ മുഹമ്മദ് നിസാർ (53)നെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്. കല്ലായ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പ്രതിയുടെ വാടക വീട്ടിൽനിന്നും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും കോയമോൻ നിസാറിന്റെ ഫോൺ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ പ്രതി കോയമോന്റെ മുഖത്തും കഴുത്തിലും വയറിലും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള കോയമോൻ കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
പന്നിയങ്കര പൊലീസ് സബ് ഇൻസ്പെക്ടർ അമൽ ജോയ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ. ഷിജു, സിവിൽ പൊലീസ് ഓഫിസർ ബിനീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

