Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ബെല്ല ചാവ്' വീണ്ടും...

'ബെല്ല ചാവ്' വീണ്ടും മുഴങ്ങുന്നു! 'മണി ഹീസ്റ്റ്' അവസാനിച്ചിട്ടില്ല; പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ്

text_fields
bookmark_border
ബെല്ല ചാവ് വീണ്ടും മുഴങ്ങുന്നു! മണി ഹീസ്റ്റ് അവസാനിച്ചിട്ടില്ല; പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ്
cancel

ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സ്പാനിഷ് വെബ് സീരീസ് 'മണി ഹീസ്റ്റിന്റെ' ലോകം ഇനിയും തുടരുമെന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അഞ്ചാം സീസണോടെ പ്രൊഫസറും സംഘവും തങ്ങളുടെ ദൗത്യം പൂർത്തിയാക്കി മടങ്ങിയെങ്കിലും കഥ അവിടെ അവസാനിക്കുന്നില്ല എന്ന സൂചനയാണ് പുതിയ ടീസർ നൽകുന്നത്.

"ദ വേൾഡ് ഓഫ് മണി ഹീസ്റ്റ് കണ്ടിന്യൂസ്" എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ ടീസർ വരാനിരിക്കുന്ന പുതിയ കഥളെയും ആക്ഷൻ രംഗങ്ങളെയും കുറിച്ചുള്ള വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ബെർലിൻ കേന്ദ്രീകൃതമായ സ്പിൻ-ഓഫിന്റെ രണ്ടാം സീസൺ റിലീസ് ചെയ്യാനിരിക്കെയാണ് ഈ പ്രഖ്യാപനം വരുന്നത്.

ഈ പ്രഖ്യാപനത്തോടനുബന്ധിച്ച് സ്പെയിനിലെ സെവില്ലിൽ നെറ്റ്ഫ്ലിക്സ് വിപുലമായ ഒരു പ്രചാരണ പരിപാടിയും സംഘടിപ്പിച്ചു. ഗ്വാഡാൽക്വിവിർ നദിയിലൂടെ ചുവന്ന വസ്ത്രവും ഡാലി മാസ്കും ധരിച്ച ആളുകളുമായി ഒരു ബോട്ട് നീങ്ങുന്ന കാഴ്ച ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി അരങ്ങേറി. ബാക്ക്ഗ്രൗണ്ടിൽ 'ബെല്ലാ ചാവ്' എന്ന ഗാനം മുഴങ്ങിയതോടെ മണി ഹീസ്റ്റ് ആവേശം വീണ്ടും തിരിച്ചെത്തി. ഇത് വെറുമൊരു സ്പിൻ-ഓഫ് ആയിരിക്കുമോ അതോ ആറാം സീസൺ ആയിരിക്കുമോ എന്ന കാര്യത്തിൽ കൃത്യമായ വ്യക്തത വന്നിട്ടില്ലെങ്കിലും പ്രൊഫസറുടെ പുതിയ കഥകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetflixEntertainment Newsbella ciaomoney heistwebseries
News Summary - 'Bella Ciao' rings out again! 'Money Heist' has not ended; Netflix makes an announcement.
Next Story