Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightസംസ്ഥാനത്ത് ചൂട്...

സംസ്ഥാനത്ത് ചൂട് കൂടും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

text_fields
bookmark_border
സംസ്ഥാനത്ത് ചൂട് കൂടും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരയുന്നതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 12, 13 തീയതികളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഏറ്റവും ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യൻ വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

പകൽ 11 മുതൽ വൈകീട്ട് 3 വരെയുള്ള സമയങ്ങളിൽ ശരീരത്തിലേക്ക് കൂടുതൽ സമയം സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിക്കണം. നിർജലീകരണമുണ്ടാക്കുന്ന കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കി ശുദ്ധമായ വെള്ളം ഇടക്കിടെ കുടിക്കുക. കൂടാതെ കട്ടിയുള്ളതും ചൂടുള്ളതുമായ വസ്ത്രങ്ങൾ ഒഴിവാക്കി ഇളം നിറത്തിലുള്ള വായു സഞ്ചാരം ലഭിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിനോടൊപ്പം പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ നിർബന്ധമായി ധരിക്കാനും ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശത്തിൽ പറയുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Meteorological DepartmentYellow AlertHeatwavesKerala
News Summary - Heatwave Kerala; Yellow alert in eight districts
Next Story