Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിലെ ചൂടിനെ തണുപ്പിക്കാൻ തണുത്ത ചോക്ലേറ്റ് പന്നാ കോട്ട

text_fields
bookmark_border
ദുബൈയിലെ ചൂടിനെ തണുപ്പിക്കാൻ തണുത്ത ചോക്ലേറ്റ് പന്നാ കോട്ട
cancel

ചേരുവകൾ

  • ഫ്രഷ് ക്രീം - 400 മില്ലി
  • പാൽ - 200 മില്ലി
  • ഡാർക്ക് ചോക്ലേറ്റ് - 120 ഗ്രാം ചെറുതായി അരിഞ്ഞത്
  • പഞ്ചസാര - 60 ഗ്രാം
  • അഗർ-അഗർ പൗഡർ - 1 ടീസ്പൂൺ (5 ഗ്രാം) / ജെലാറ്റിൻ ആണെങ്കിൽ 8 ഗ്രാം
  • വെള്ളം - 3 ടേബിൾ സ്പൂൺ
  • വാനില എസൻസ് - 1/2 ടീസ്പൂൺ
  • അലങ്കരിക്കാൻ - ചോക്ലേറ്റ് ചിപ്സ്, ബെറി

ഉണ്ടാക്കുന്ന വിധം

  1. ഒരു ചെറിയ ബൗളിൽ അഗർ-അഗർ 3 ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കി 5 മിനിറ്റ് വെക്കുക.
  2. ഒരു പാത്രത്തിൽ ക്രീം, പാൽ, പഞ്ചസാര എന്നിവ ഒഴിച്ച് ചെറിയ തീയിൽ ചൂടാക്കുക. തിളപ്പിക്കരുത്. ചെറുതായി പുക വരുന്ന പരുവം ആയാൽ മതി.
  3. തീ ഓഫ് ചെയ്ത്, അതിലേക്ക് അരിഞ്ഞ ചോക്ലേറ്റ് ഇട്ട് നന്നായി ഇളക്കി ഉരുക്കുക. പൂർണമായും മിനുസമാകണം.
  4. ഇതിലേക്ക് കുതിർത്ത് വെച്ച അഗർ-അഗറും വാനില എസൻസും ചേർത്ത് 2 മിനിറ്റ് കൂടി ചെറുതായി ചൂടാക്കുക.
  5. അരിച്ചെടുത്ത് ഗ്ലാസ്സുകളിലോ കപ്പുകളിലോ ഒഴിക്കുക. റൂം ടെമ്പറേച്ചറിൽ തണുത്ത ശേഷം ഫ്രിഡ്ജിൽ 4-5 മണിക്കൂർ വെക്കുക.
  6. സെറ്റ് ആയിക്കഴിഞ്ഞാൽ മുകളിൽ ചോക്ലേറ്റ് സോസ്, ചിപ്സ്, ഒരു പുതിനയില വെച്ച് സെർവ് ചെയ്യുക.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chocolate Panna Cotta
Next Story