ചൂടോടെ സേർവ് ചെയ്യാം ഗാർലിക് പ്രോൺസ്
text_fieldsആവശ്യമായ സാധനങ്ങൾ
1. ചെമ്മീൻ (വലുത്) - 18 - 20
2. വെളുത്തുള്ളി - 4 - 5 വലിയ അല്ലി
(നന്നായി അരിഞ്ഞത്)
3. റെഡ് ചില്ലി ഫ്ളേക്സ് - ½ ടീസ്പൂൺ
4. നാരങ്ങാനീര് - 1 ടീസ്പൂൺ
5. മല്ലിയില - 1½ ടേബിൾസ്പൂൺ
6. ഉപ്പ് - ആവശ്യത്തിന്
7. ഒലിവ് ഓയിൽ - 3 ടേബിൾസ്പൂൺ
8. സൺഫ്ളവൽ ഓയിൽ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
1. ചെമ്മീൻ വൃത്തിയാക്കി, കഴുകി നന്നായി വെള്ളം കളഞ്ഞ് റെഡിയാക്കി വെക്കുക.
2. ഒരു പാനിൽ ഒലിവ് ഓയിലും സൺഫ്ളവൽ ഓയിലും ചൂടാക്കി, നന്നായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് കുറച്ചുനേരം വഴറ്റുക. ഇതിലേക്ക് റെഡ് ചില്ലി ഫ്ളേക്സ് ചേർത്ത് കുറച്ച് കൂടി വഴറ്റുക.
3. ശേഷം വൃത്തിയാക്കിയ ചെമ്മീനും ആവശ്യത്തിന് ഉപ്പും ചേർത്ത് തീയിൽ വലിയ തീയിൽ ഏകദേശം 5 - 6 മിനിറ്റ് വേവിക്കുക.
4. തീ കുറച്ചശേഷം നാരങ്ങാനീരും മല്ലിയിലയും ചേർത്ത് 2 - 3 മിനിട്ട് വേവിച്ച് ചൂടോടെ സേർവ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

