സി.ബി.എസ്.ഇ; ഇബ്നു അൽ ഹൈതം സ്കൂളിന് മികച്ച വിജയം
text_fieldsഉയർന്ന മാർക്ക് നേടിയ വിദ്യാർഥിനികൾ
മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയശതമാനം കരസ്ഥമാക്കി ബഹ്റൈനിലെ ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂൾ. സ്കൂളിലെ 16-ാമത് ബാച്ചിലെ 114 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 92.11% വിജയം നേടാൻ സ്കൂളിന് സാധിച്ചു.
സയൻസ് സ്ട്രീം
സയൻസ് വിഭാഗത്തിൽ റിദ ഖാൻ മുഹമ്മദ് 89.40% മാർക്കോടെ സ്കൂളിൽ ഒന്നാമതായി. മറിയം സയ്യിദ് മുഹമ്മദ് ലോക്മാൻ (89%), ഫെമിന ഫാത്തിമ (87.80%) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കൊമേഴ്സ് സ്ട്രീം
കൊമേഴ്സ് വിഭാഗത്തിൽ 93.40% മാർക്ക് വാരിക്കൂട്ടി ഫാത്തിമ നൗഷാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സഹ്റ അക്ബർ (91.80%) രണ്ടാം സ്ഥാനവും നബീല ഫർസാന (90.20%) മൂന്നാം സ്ഥാനവും നേടി. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ഷക്കീൽ അഹമ്മദ് ആസ്മിയും പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യിബും അഭിനന്ദിച്ചു. സ്കൂൾ മാനേജ്മെന്റും രക്ഷിതാക്കളും നൽകുന്ന പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

