യു.എൻ പ്രമേയം സ്വാഗതം ചെയ്ത് ജി.സി.സി
text_fieldsമനാമ: ജി.സി.സി അംഗരാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തിയ പ്രകോപനപരമായ സൈനിക നീക്കങ്ങളെ അപലപിച്ചുകൊണ്ടുള്ള യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെ ഗൾഫ് സഹകരണ കൗൺസിൽ സ്വാഗതം ചെയ്തു. അഭൂതപൂർവമായ അന്താരാഷ്ട്ര സമവായത്തോടെ പാസാക്കപ്പെട്ട ഈ പ്രമേയം, അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറുകളുടെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നതെന്നതിെൻറ വ്യക്തമായ സൂചനയാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെയും ജോർദാനിലെയും സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. 136 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചത് ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നത്. പ്രമേയം ജി.സി.സി രാജ്യങ്ങളുടെയും ജോർദാെൻറയും പ്രാദേശിക സമഗ്രതക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും ശക്തമായ പിന്തുണ നൽകുന്നതായും സെക്രട്ടറി ജനറൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

