Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇഗ്നോ ജൂൺ 2025 പരീക്ഷ;...

ഇഗ്നോ ജൂൺ 2025 പരീക്ഷ; യൂനിഗ്രാഡ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം

text_fields
bookmark_border
ഇഗ്നോ ജൂൺ 2025 പരീക്ഷ; യൂനിഗ്രാഡ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം
cancel

മനാമ: ഇഗ്നോ ജൂൺ 2025 പരീക്ഷയിൽ മികച്ച വിജയവുമായി യൂനിഗ്രാഡ് വിദ്യാർത്ഥികൾ. വിജയികൾക്ക് അഭിനന്ദനം അറിയിക്കുന്നതായി യൂനിഗ്രാഡ് മാനേജ്മെൻ്റ് അറിയിച്ചു. ബികോം, ബി.എ, ബി.ബി.എ, ബി.സി.എ തുടങ്ങിയ കോഴ്സുകളുടെ സെമസ്റ്റർ / വാർഷിക പരീക്ഷയുടെ റിസൾട്ട് വിദ്യാർത്ഥികളുടെ ഇഛാശക്‌തിയും, അക്കാദമിക് മികവുമാണ് വ്യക്തമാക്കുന്നതെന്നും, വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിലെത്തിക്കാൻ യൂണിഗ്രാഡ് നൽകുന്ന പിന്തുണയുടെ തെളിവാണിതെന്നും അധികൃതകർ അറിയിച്ചു.

വിദ്യാർത്ഥികളെ വിജയത്തിലേക്ക് നയിക്കുന്ന അക്കാദമിക് കൗൺസിലർമാരുടെയും, മറ്റ്‌ സ്റ്റാഫ് അംഗങ്ങളുടെയും പരിശ്രമത്തെ ചെയർമാൻ ജെ.പി. മേനോൻ അഭിനന്ദിച്ചു. ഇഗ്നോ പ്രോഗ്രാമുകൾ വഴി ഗുണമേന്മയുള്ള, സൗകര്യപ്രദമായ ഉയർന്ന വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് എത്തിക്കാൻ യൂണിഗ്രാഡ് തുടർന്നും പ്രതിബദ്ധമാണെന്നും മാനേജ്മെൻ്റ് വ്യക്തമാക്കി.

ഇന്ത്യയിലെ യൂണിവേഴ്സിറ്റി ഗ്രാൻ്റ് സ് കമ്മീഷൻ (യു.ജി.സി) 2022 ൽ ഇറക്കിയ സെർക്യൂലർ പ്രകാരം അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദങ്ങൾ പരമ്പരാഗത രീതിയിൽ നൽകുന്ന ബിരുദങ്ങൾക്ക് തുല്യമായി കണക്കാക്കുന്നതാണ്. ഇഗ്നോയുടെ വിവിധ കോഴ്സുകൾക്ക് കേന്ദ്ര ഗവണ്മെൻറ്റിൻ്റെ അംഗീകാരവുമുണ്ട്. ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഇഗ്നോക്കു മാത്രമേ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ മുഖേന വിദേശ രാജ്യങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ ഇന്ത്യാ ഗവൺമെന്‍റിന്‍റെ അംഗീകാരമുള്ളൂ. ഇഗ്നോയുടെ വിവിധ കോഴ്‌സുകളിലേക്ക് ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചതായും യൂണിഗ്രാഡ് മാനേജ്‌മെൻറ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsignouExam ResultsBahrain
News Summary - IGNOU June 2025 exam; Unigrad students achieve great success
Next Story