Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​ട്ടു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം; ഒ​മാ​നി​ൽ മ​രി​ച്ച പ്ര​വാ​സി​യു​ടെ കു​ടും​ബ​ത്തി​ന് 36.13 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം

text_fields
bookmark_border
എ​ട്ടു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം; ഒ​മാ​നി​ൽ മ​രി​ച്ച പ്ര​വാ​സി​യു​ടെ കു​ടും​ബ​ത്തി​ന് 36.13 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം
cancel

ന്യൂ​ഡ​ൽ​ഹി: ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഇ​ന്ത്യ​ൻ പ്ര​വാ​സി മ​ൻ​ജി​ത് സി​ങ്ങി​ന്റെ കു​ടും​ബ​ത്തി​ന് എ​ട്ടു​വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ 36,13,111 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചു.

2018 ഏ​പ്രി​ൽ 23ന് ​മ​സ്‌​ക​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് മ​ൻ​ജി​ത് സി​ങ് മ​രി​ച്ച​ത്. ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന മ​ൻ​ജി​ത് സി​ങ്ങി​ന്റെ മാ​താ​വ് ഗു​ർ​മീ​ത് കൗ​ർ പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

സം​ഘ​ട​ന ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ്ര​ശാ​ന്ത് പി​സെ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, മ​സ്‌​ക​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, ഇ​ന്ത്യ​യി​ലെ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ല​ക്ട​ർ, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭ്യ​മാ​യ​ത്.

എ​ട്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നീ​തി​ക്കാ​യി കാ​ത്തി​രു​ന്ന അ​മ്മ​ക്കും കു​ടും​ബ​ത്തി​നും വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ട​പ​ടി​യെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പി.​ആ​ർ.​ഒ സു​ധീ​ർ തി​രു​നി​ല​ത്ത് പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman Expatriate Compensation Awarded
Next Story