മേഖലയിലെ സംഘർഷാവസ്ഥ; ഖത്തർ -ഈജിപ്ത് ആശയവിനിമയം നടത്തി
text_fields1.ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി 2.ഡോ. ബദർ അബ്ദുലത്തി
ദോഹ: യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തലും മേഖലയിലെ സംഭവവികാസങ്ങളും ചർച്ച ചെയ്ത് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുലത്തിയുമായി ആശയവിനിമയം നടത്തി. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് സംഘർഷം ലഘൂകരിക്കണം. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും അനുകൂലമായി പ്രതികരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

