തെരഞ്ഞെടുപ്പ് വിജയാഘോഷം
text_fieldsപ്രതീകാത്മക ചിത്രം
ദോഹ: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിന്റെ ഭാഗമായി അൽഖോർ ഏരിയ കെ.എം.സി.സി ആഘോഷ പരിപാടി സംഘടിപ്പിച്ചു.നാഷനൽ കിൻഡർ ഗാർട്ടണിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ പങ്കെടുത്തു. മധുര വിതരണവും പൊതുപരിപാടിയും നടന്നു. കെ.എം.സി.സി അൽഖോർ ഏരിയ പ്രസിഡന്റ് സിദ്ദീഖ് വരിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ഹംസ ഉളിയത്ത് ഉദ്ഘാടനം നിർവഹിച്ചു.
അഡ്വൈസറി ബോർഡ് മെംബർ മുഹമ്മദ് ഷാഫി ഉപ്പളക്കൽ, വനിത വിങ് പ്രസിഡന്റ് ഡോ. നിഷാ ഫാത്തിമ, ജനറൽ സെക്രട്ടറി നൗഷിബ ഷാഫി, ബഷീർ അഹമ്മദ് മാത്രംകോട്ട്, മുജീബ് പൊന്നാടൻ, മുനീർ ഹബ്ബാരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ചെമ്പൻ സ്വാഗതവും ട്രഷറർ പ്രശാന്ത് കോട്ടക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

