Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനിൽ നിന്നുള്ള...

യമനിൽ നിന്നുള്ള തീർഥാടകർക്ക് അൽ വദീഅയിൽ മികച്ച സ്വീകരണം

text_fields
bookmark_border
യമനിൽ നിന്നുള്ള തീർഥാടകർക്ക് അൽ വദീഅയിൽ മികച്ച സ്വീകരണം
cancel

റിയാദ്: യമനിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ പ്രവേശന നടപടികൾ സുഗമമാക്കുന്നതിന് അൽ വദീഅ അതിർത്തിയിൽ അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കി. വിവിധ ഭരണകൂട വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെയും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുമാണ് തീർഥാടകർക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചിരിക്കുന്നത്. നജ്റാൻ പ്രവിശ്യയിൽ ശറൂറയിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് സൗദി-യമൻ അതിർത്തി കവാടമായ അൽ വദീഅ.

ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയാക്കി തീർഥാടകർക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാൻ അതിർത്തിയിലെ വിവിധ വിഭാഗങ്ങൾ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിക്കുന്നു. അതിർത്തിയിലെ ഹെൽത്ത് കൺട്രോൾ സെൻററിൽ നിന്നാണ് തീർഥാടകരുടെ യാത്ര ആരംഭിക്കുന്നത്. അവർക്ക് ആവശ്യമായ പ്രതിരോധ ചികിത്സകളും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും ഇവിടെ നിന്ന് ലഭ്യമാക്കുന്നു. ഹജ്ജ് കർമത്തിനിടയിൽ പാലിക്കേണ്ട ആരോഗ്യപരമായ മുൻകരുതലുകളെ കുറിച്ച് ബോധവത്കരണം നൽകുന്നതിനൊപ്പം ആവശ്യമായ മരുന്നുകളും വാക്സിനുകളും വിതരണം ചെയ്യാനും പ്രത്യേക സംവിധാനമുണ്ട്.

ഇസ്ലാമികകാര്യ വകുപ്പിെൻറ നേതൃത്വത്തിൽ തീർഥാടകർക്കായി പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഹജ്ജിെൻറ നിയമങ്ങളും മര്യാദകളും വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുന്നതിനൊപ്പം തീർഥാടകരുടെ കർമ സംബന്ധമായ സംശയങ്ങൾക്ക് പണ്ഡിതർ മറുപടി നൽകുന്നു. കൂടാതെ, റെഡ് ക്രസൻറ് സൊസൈറ്റിയുടെ ആംബുലൻസ് യൂനിറ്റുകളും വിദഗ്ധ മെഡിക്കൽ സംഘവും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമായി അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.

അൽ വദീഅയിലെ ‘ഹാജി ക്യാമ്പ്’ കേന്ദ്രീകരിച്ച് തീർഥാടകർക്ക് ഉന്നത നിലവാരത്തിലുള്ള അതിഥി സൽക്കാരമാണ് ഒരുക്കിയിരിക്കുന്നത്. ഹൃദ്യമായ സ്വീകരണത്തിനൊപ്പം പോഷകസമൃദ്ധമായ ഭക്ഷണവും പാനീയങ്ങളും തീർഥാടകർക്ക് വിതരണം ചെയ്യുന്നു. ഹജ്ജ് യാത്രയുടെ സ്മരണയ്ക്കായി പ്രത്യേക ഉപഹാരങ്ങൾ നൽകിയാണ് ഓരോ തീർഥാടക സംഘത്തെയും വിശുദ്ധ ഭൂമിയിലേക്ക് അധികൃതർ സ്വാഗതം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemenGulf NewspilgrimsSaudi Arabian News
News Summary - Pilgrims from Yemen receive warm welcome in Al Wadi'a
Next Story