Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിലെ റബുഅ,...

റിയാദിലെ റബുഅ, ദഹ്റത്ത് ലബൻ മേഖലകളിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു

text_fields
bookmark_border
റിയാദിലെ റബുഅ, ദഹ്റത്ത് ലബൻ മേഖലകളിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു
cancel

റിയാദ്: നഗരത്തിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനുമായി റിയാദ് നഗരസഭ വിപുലമായ അറ്റകുറ്റപ്പണികൾക്ക് തുടക്കം കുറിച്ചു. നഗരത്തിലെ പ്രമുഖ ജനവാസ മേഖലകളായ റബുഅ, ദഹ്റത്ത് ലബൻ എന്നിവിടങ്ങളിലാണ് നഗരസഭയുടെ ഫീൽഡ് ടീമുകൾ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. അൽ റബുഅ ഡിസ്ട്രിക്ടിലെ അമീർ ബദർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ്, അൽ നഹ്ദ റോഡ്, ഹൈഫ സ്ട്രീറ്റ്, ഇബ്നു ബാദിസ് സ്ട്രീറ്റ് എന്നിവയുടെ പരിധിയിൽ വരുന്ന റോഡുകളിലാണ് പ്രധാനമായും അറ്റകുറ്റപ്പണികൾ നടക്കുക.

മേയ് 11 മുതൽ ആരംഭിക്കുന്ന പ്രവൃത്തികൾ ജൂൺ ഒമ്പത് വരെ നീളുമെന്ന് അധികൃതർ വ്യക്തമാക്കി. ദഹ്റത്ത് ലബൻ മേഖലയിൽ മേയ് 11 മുതൽ 22 വരെയാണ് പ്രവർത്തനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സെക്കൻഡ് റിങ് റോഡ്, ജിദ്ദ റോഡ്, കൂടാതെ പ്രദേശത്തെ തുറസ്സായ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭാഗങ്ങളിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. നിർദിഷ്ട സമയപരിധിക്കുള്ളിൽ പണികൾ പൂർത്തിയാക്കി റോഡുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadhRoad RenovationSaudi Arabia
News Summary - Road renovation work begins in Rabaa and Dahrat Laban areas of Riyadh
Next Story