Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിൽ മാനംമു​ട്ടെ​...

മക്കയിൽ മാനംമു​ട്ടെ​ ഇനി സൗദി ദേശീയ പതാക

text_fields
bookmark_border
മക്കയിൽ മാനംമു​ട്ടെ​ ഇനി സൗദി ദേശീയ പതാക
cancel

മക്ക: സൗദി അറേബ്യയുടെ ദേശീയ പതാകയുടെ ഔന്നത്യവും അഭിമാനവും വിളിച്ചോതി, മക്കയിലെ ഏറ്റവും ഉയർന്ന പതാക സ്​തംഭം സ്ഥാപിച്ചു. മക്ക മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. അമീർ മുഹമ്മദ് ബിൻ സൽമാൻ - അൽ ഷുമൈസി റോഡിലാണ് 80 മീറ്ററിലധികം ഉയരമുള്ള ഈ കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തി​െൻറ ചരിത്രത്തിലും അടയാളത്തിലും ദേശീയ പതാകയ്ക്കുള്ള സവിശേഷ സ്ഥാനത്തെയും ദൃഢമായ സ്വത്വത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ നീക്കം. എല്ലാ വർഷവും മാർച്ച് 11-ന് ആഘോഷിക്കപ്പെടുന്ന ‘സൗദി പതാക ദിന’ത്തോട് അനുബന്ധിച്ചാണ് ഈ പതാക സ്തംഭം സമർപ്പിച്ചത്.

ഈ നേട്ടത്തോടനുബന്ധിച്ച് ‘മക്ക യാർഡ്’ ഏരിയയിൽ മുനിസിപ്പാലിറ്റി ഒരു വിപുലമായ ദേശീയ പരിപാടിയും സംഘടിപ്പിച്ചു. ‘ഏകദൈവ വിശ്വാസത്തി​െൻറ സന്ദേശവും രാജ്യത്തി​െൻറ ചരിത്രവും പേറുന്ന പതാക’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. സന്ദർശകരുടെയും ചരിത്രകുതുകികളുടെയും വലിയ പങ്കാളിത്തമാണ് ഇവിടെ ദൃശ്യമായത്.

സൗദി പതാകയുടെ ചരിത്രപരമായ വികാസവും അതി​െൻറ അടയാളങ്ങളും ചർച്ച ചെയ്​ത സംവാദം, ദേശീയ ബോധം വളർത്തുന്നതിനും രാജ്യത്തി​െൻറ അടയാളങ്ങളിലുള്ള അഭിമാനം ദൃഢമാക്കുന്നതിനുമായി വിവിധ പ്രായക്കാർക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടികൾ എന്നിവ അരങ്ങേറി.

മക്കയിലെ സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. അത്യാധുനികവും സംവേദനാത്മകവുമായ രീതികളിലൂടെ സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ദേശീയ പൈതൃകം ഉയർത്തിക്കാട്ടുന്നതിനുമാണ് ഇത്തരം ഗുണമേന്മയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmakkahGulf NewsSaudi national flag
News Summary - The Saudi national flag now flies proudly in Makkah
Next Story