Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഉംറ...

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
cancel
camera_alt

ഇസ്​മാഇൗൽ നിസാമി, ഷീബ

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം, പത്തനാപുരം, കലഞ്ഞൂർ, മാ​ങ്കോട്​, ചിതൽവെട്ടി സ്വദേശിനി കിഴക്കേക്കര പുത്തൻ വീട്ടിൽ ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും മലപ്പുറം ജില്ലയിലെ മണ്ണത്തിപോയിൽ പടിഞ്ഞാറംപോയിൽ സ്വദേശി കളക്കണ്ടൻ ഹൗസിൽ ഇസ്മാഈൽ നിസാമി (48) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

മൃതദേഹങ്ങൾ അഫീഫ്​ ജനറൽ ആശുപത്രിയിലേക്ക്​ മാറ്റി. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിൽ ത്വാഇഫിന്​ സമീപം മഹ്‌ലൂമിയ എന്ന സ്ഥലത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

മലയാളി ഉംറ ഗ്രൂപ്പി​െൻറ കീഴിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയാണ് ഹോത്ത ബനീ തമീമിൽ നിന്ന് തീർഥാടകരുമായി ബസ് പുറപ്പെട്ടത്. യാത്രാമധ്യേ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ച ശേഷം സംഘം യാത്ര തുടർന്നു. ബസി​െൻറ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെയാണ് മഹ്‌ലൂമിയയിൽ വെച്ച് ബസി​െൻറ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്​ദത്തോടെ പൊട്ടിത്തെറിച്ചത്.

ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്​ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തി​െൻറ ആഘാതത്തിൽ ബസി​െൻറ മുകൾ വശത്തെ പാളികൾ തകർന്നുമാറുകയും, ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസി​െൻറ മുൻഭാഗവും പൂർണമായും തകർന്നു. തകർന്ന വിടവുകളിലൂടെയാണ് മറ്റ് യാത്രക്കാർ പുറത്തിറങ്ങിയത്. ആദ്യം പുറത്തെത്തിയവർ ചേർന്നാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്.

അപകടം നടന്നത് വിജനമായ സ്ഥലത്താണ്​. വിവരമറിഞ്ഞ ഉടൻ പൊലീസും റെഡ് ക്രസൻറും ആംബുലൻസുകളും എത്തി രക്ഷ​ാപ്രവർത്തനം നടത്തി​. ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ മലപ്പുറം, കൊല്ലം ഭാഗങ്ങളിൽ നിന്നുള്ള വരാണ്​ കൂടുതൽ. മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മരിച്ച ഷീബ ഭർത്താവ്​ മജീദിനോടൊപ്പം വർഷങ്ങളായി സൗദിയിലുണ്ട്​. ത​െൻറ രണ്ട് മക്കൾക്കും ഭർത്താവിനുമൊപ്പമാണ് ഷീബ ഉംറയ്ക്ക് പോയത്. അപകടത്തിൽ മക്കൾക്കും ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. നീന മജീദ്​, ഫാത്തിമ മജീദ്​, മുസ്​തഫ മജീദ്​ എന്നിവരാണ്​ മക്കൾ.

മരിച്ച ഇസ്​മാഈൽ നിസാമി സമസ്​ത ഇസ്‌ലാമിക് സെൻറർ പ്രവർത്തകനും ഉംറ ഗ്രൂപ്പി​െൻറ അമീറുമായിരുന്നു. ഗ്രൂപ്പിനെ നയിച്ചിരുന്നത് ഇദ്ദേഹമാണ്. ​പിതാവ്​: മുഹമ്മദ്​ കളക്കണ്ടൻ. മാതാവ്​: ആയിഷ മജേരികുരിക്കൾ​.

അപകടത്തിൽപ്പെട്ടവരെ സഹായിക്കാനും അനന്തര നടപടികൾ പൂർത്തീകരിക്കാനും ത്വാഇഫ്​, അഫീഫ്, അൽ ഖർജ്, റിയാദ് എന്നിവിടങ്ങളിലെ കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrah pilgrimMalayalis DiedSaudi Arabiaaccidant
News Summary - Two Malayalis die, several injured as Umrah pilgrim bus overturns in Saudi Arabia
Next Story