Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ നിന്ന്​...

ദുബൈയിൽ നിന്ന്​ ഫ്ലൈറ്റ് വിസ ചേഞ്ച് പുനരാരംഭിച്ച് സ്മാർട്ട് ട്രാവൽ

text_fields
bookmark_border
ദുബൈയിൽ നിന്ന്​ ഫ്ലൈറ്റ് വിസ ചേഞ്ച് പുനരാരംഭിച്ച് സ്മാർട്ട് ട്രാവൽ
cancel

ദുബൈ: യു.എ.ഇയിൽ വിസാ ചേഞ്ച് ആവശ്യമായ യാത്രക്കാർക്കായി ദുബൈ എയർപോർട്ടിൽ നിന്ന് നേരിട്ടുള്ള വിസ പുതുക്കുന്നതിനുള്ള സേവനമൊരുക്കി സ്മാർട്ട് ട്രാവൽ. യാത്രക്കാർക്ക് അവരുടെ ആവശ്യമനുസരിച്ച്​ 30 ദിവസവും 60 ദിവസവുമുള്ള വിസാ ചേഞ്ച് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനാവും. വേഗത്തിലും തടസങ്ങളില്ലാത്തതുമായ പ്രോസസിങാണ് സേവനത്തിന്റെ പ്രധാന പ്രത്യേകത. കൂടാതെ, സാധാരണയായി അനുഭവപ്പെടുന്ന മസ്കത്ത്​ എയർപോർട്ടിലെ നീണ്ട കാത്തിരിപ്പ്​ ഇല്ലാതെ വിസാ ചേഞ്ച് ചെയ്യാനുള്ള സൗകര്യവുമുണ്ട്​.

വിസാ സേവനങ്ങൾക്ക് പുറമെ, എയർടിക്കറ്റ് ബുക്കിങ്​ സേവനങ്ങളും സ്മാർട്ട് ട്രാവൽ നൽകുന്നുണ്ട്​. യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് ചാർട്ടർ ഫ്ലൈറ്റ് കൂടാതെ സ്പെഷ്യൽ ഫ്ലൈറ്റുകളും മികച്ച ടിക്കറ്റ് നിരക്കിൽ ലഭ്യമാണ്. യാത്രക്കാർക്ക് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രാവൽ സർവീസ് ഹെൽപ് ഡെസ്കും സ്മാർട്ട് ട്രാവൽ ഒരുക്കിയിട്ടുണ്ട്. യാത്രാ വിവരങ്ങൾ, വിസാ സേവനങ്ങൾ, ടിക്കറ്റ് ബുക്കിങ്​ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും വിദഗ്ധ സംഘത്തിന്റെ സഹായം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അടിയന്തര യാത്രാ സഹായങ്ങൾക്കും സ്മാർട്ട് ട്രാവലുമായി താഴെ കാണുന്ന നമ്പറിലോ ബ്രാഞ്ചിൽ നേരിട്ടോ ബന്ധെപ്പടാമെന്നും അറിയിച്ചു. +971 56 862 8114, +971 56 990 9807 , +971 54 361 7577, +971 56 404 0508.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiflightUAE NewsFlight Travel
News Summary - Smart travel restarted flight visa change from Dubai
Next Story