Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഹൃദയാഘാതത്തിന് മുമ്പ്...

ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാകുന്ന അഞ്ച് ലക്ഷണങ്ങള്‍

text_fields
bookmark_border
health
cancel
camera_alt

പ്രതീകാത്മക ചിത്രം

ലോകമെമ്പാടുമുള്ള മനുഷ്യരിൽ പ്രായവ്യത്യാസമില്ലാതെ കണ്ടുവരുന്ന മരണകാരണങ്ങളിൽ ഒന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മുൻകൂട്ടി പ്രവചിക്കാൻ കഴിയുമോ എന്നത് പലരുടെയും സംശയമാണ്. എന്നാൽ നമുക്കോ നമ്മുടെ ചുറ്റുമുള്ളവർക്കോ അനുഭവപെട്ടേക്കാവുന്ന ചില ലക്ഷണങ്ങൾവെച്ച് ഹൃദയാഘാതത്തെ തിരിച്ചറിയാം. ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടാൽ ഉടൻ തന്നെ തൊട്ടടുത്തു നിൽക്കുന്ന വ്യക്തിയെ അറിയിക്കുകയോ പെട്ടന്നുള്ള വൈദ്യ സഹായം തേടുകയോ ചെയ്യണം. ലക്ഷണങ്ങൾ ഏതെല്ലാമാണെന്നു നോക്കാം.

1. ഹൃദയമിടിപ്പ് നിയന്ത്രണാതീതമായി കൂടുക

ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണമാകാം. നെഞ്ചുവേദന, തലകറക്കം, ശ്വാസതടസ്സം എന്നിവക്കൊപ്പം ഇത് അനുഭവപ്പെടുകയാണെങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.

2. നെഞ്ചില്‍ ഭാരം അനുഭവപ്പെടുക

നെഞ്ചില്‍ ഒരു ഭാരം കയറ്റി വച്ചതുപോലെയോ വിങ്ങൽ അനുഭവപ്പെടുന്നതുപോലെയോ അല്ലെങ്കില്‍ കഠിനമായ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതുപോലെയോ ഉള്ള തോന്നല്‍ ഉണ്ടാകാം. ഇത് വ്യാപിച്ച് തോളുകളിലേക്കും പടരുന്നപോലെ തോന്നാം.

3. ശ്വാസതടസ്സം

വിശ്രമത്തിൽ ഇരിക്കുകയാണെങ്കിൽ പോലും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപെട്ടേക്കാം. കിതപ്പ് തോന്നുക, തല കറങ്ങുക എന്നീ ലക്ഷണങ്ങള്‍ ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാകാം.

4. ശരീരം വിയര്‍ക്കുക

ആയാസകരമായ പ്രവര്‍ത്തികള്‍ ഒന്നും തന്നെ ചെയ്യാതെ ശരീരം അമിതമായി വിയര്‍ക്കാന്‍ തുടങ്ങും. നെറ്റിയിലും കൈവെള്ളയിലും തണുപ്പും വിയര്‍പ്പും വരുന്നത് ഗൗരവമായി കാണേണ്ട ലക്ഷണമാണ്.

5. ഛര്‍ദിയും ഓക്കാനവും

ഹൃദയാഘാതം ഉണ്ടാകുന്നതിന് മുമ്പായി ഓക്കാനം, ഛര്‍ദ്ദി, വയറിന്റെ മുകള്‍ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളൊക്കെ ഉണ്ടായേക്കാം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ചീത്ത കൊളസ്‌ട്രോളായ എൽ.ഡി.എല്‍ വര്‍ധിക്കുന്നതാണ് പലപ്പോഴും ഹൃദയാഘാതം സ്‌ട്രോക്ക് എന്നിവയുണ്ടാകാനുള്ള കാരണങ്ങളായി കണക്കാക്കുന്നത്. രക്തസമ്മര്‍ദ്ദം,പുകവലി, മദ്യപാനം, സ്‌ട്രെസ് ഇവയൊക്കെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthHeart AttackSymptomsSymptoms to watch out for
News Summary - 5 Common Pre-Heart Attack Symptoms
Next Story