Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ പ്രതിപക്ഷ...

ബംഗാളിൽ പ്രതിപക്ഷ സഖ്യം; മമതയുടെ ക്ഷണം നിരസിച്ച് കോൺഗ്രസും സി.പി.എമ്മും

text_fields
bookmark_border
ബംഗാളിൽ പ്രതിപക്ഷ സഖ്യം; മമതയുടെ ക്ഷണം നിരസിച്ച് കോൺഗ്രസും സി.പി.എമ്മും
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ആദ്യമായി അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാരിനെതിരെ പ്രതിപക്ഷ സഖ്യകക്ഷിയാകാനുള്ള തൃണമൂൽ നേതാവ് മമതാ ബാനർജിയുടെ നിർദേശം തള്ളി കോൺഗ്രസും സി.പി.എമ്മും."തീർച്ചയായും ഇല്ല. കുറ്റവാളി, കൊള്ളയടിക്കുന്നയാൾ, അഴിമതിക്കാരൻ, വർഗീയത പ്രചരിക്കുന്നവർ എന്നിങ്ങനെ അറിയപ്പെടുന്ന ആരെയും ഞങ്ങൾ അംഗീകരിക്കില്ല. ഞങ്ങൾ ജനങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കും ഒപ്പം നിൽക്കും," സി.പി.എം സംസ്ഥാന സെക്രട്ടറി എം.ഡി. സലിം പറഞ്ഞു.

സംസ്ഥാന കോൺഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയിയും മമതയുടെ നിർദേശം തള്ളി. "ഞങ്ങൾക്ക് ഞങ്ങളുടെ കാതുകളെ വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ ദേശീയ പാർട്ടികളായ കോൺഗ്രസ്, ഇടതുപക്ഷം, തീവ്ര ഇടതുപക്ഷം എന്നിവരോട് ചേരാൻ ആവശ്യപ്പെട്ടു. തീവ്ര ഇടതുപക്ഷം എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? 2013 മെയ് 25-ന് ഛത്തീസ്ഗഡിൽ 18 കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കൊലപ്പെടുത്തിയ മാവോയിസ്റ്റുകളെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?" റോയി ചോദിച്ചു.

"ഇന്ത്യയിലുടനീളം കോൺഗ്രസ് ബി.ജെ.പിക്കെതിരെ പോരാടുകയാണ്. 2016-ൽ ഞങ്ങൾ ഒരു സഖ്യം രൂപീകരിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ ചീത്ത വിളിച്ചു. സമീപകാല തിരഞ്ഞെടുപ്പുകളിൽ പോലും നിങ്ങൾ ഞങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തി. ഇത്രയും വർഷമായി ഞങ്ങളെ തുടച്ചുനീക്കാനും അതുവഴി ബി.ജെ.പിക്കുള്ള വഴി വിശാലമാക്കാനും നിങ്ങൾ എല്ലാ ശ്രമങ്ങളും നടത്തി. ഇപ്പോൾ നിങ്ങൾ ഞങ്ങളെ നിങ്ങളുടെ കൂടെ വേണോ?" റോയി കൂട്ടിച്ചേർത്തു.

ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു ബി.ജെ.പിക്കെതിരെ ഒന്നിക്കാൻ പ്രതിപക്ഷ പാർട്ടികളോട് ആഹ്വാനം ചെയ്ത് ബാനർജി ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയത്.

"ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും എൻ.ജി.ഒകളും ബി.ജെ.പിക്കെതിരെ ഒന്നിക്കാൻ ഞാൻ അഭ്യർഥിക്കുന്നു... ദേശീയ പാർട്ടികൾക്കൊപ്പം ഇടതുപക്ഷക്കാരും തീവ്ര ഇടതുപക്ഷക്കാരും ഡൽഹിയിലെന്നപോലെ ബംഗാളിലും ഒന്നിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി എന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ തയ്യാറാണ്. നമ്മുടെ ആദ്യത്തെ ശത്രു ബി.ജെ.പിയാണെന്ന് ഓർമിക്കേണ്ടതാണ്," എന്നായിരുന്നു മമതയുടെ ആഹ്വാനം. സംസ്ഥാനത്ത് 294 സീറ്റുകളിൽ 207 എണ്ണത്തിലും വിജയിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ടി.എം.സി 80 സീറ്റാണ് നേടിയത്. ബംഗാളിലെ വിജയം വലിയ നേട്ടമായാണ് ബി.ജെ.പി വിലയിരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story