Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബിജെപി ലോലിപ്പോപ്പ് നൽകി പ്രലോഭിപ്പിച്ചു'; എംപി റുഹുല്ല മെഹ്ദിയുടെ രാജിയിൽ വിവാദം

text_fields
bookmark_border
Aga Syed Ruhullah Mehdi
cancel
camera_alt

ഒമർ അബ്ദുള്ള, ആഗാ സയ്യിദ് റുഹുള്ള മെഹ്ദി

ശ്രീനഗർ: ശ്രീനഗർ എംപി ആഗാ സയ്യിദ് റൂഹുല്ല മെഹ്ദിയുടെ രാജിയോടെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമായി. ബിജെപി റൂഹുല്ലയെ വെറും വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ചുവെന്നും ഒരു 'ലോലിപ്പോപ്പ്' നൽകി പ്രലോഭിപ്പിച്ചുവെന്നും ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി ആരോപിച്ചു. ഈ ആരോപണത്തെച്ചൊല്ലി ഇരുപാർട്ടികളും തമ്മിൽ വാക്പോരും ശക്തമായിരിക്കുകയാണ്.

റുഹുല്ലയുടെ രാജിയെ ബിജെപി നേതാവ് രാം മാധവിന്റെ പ്രസ്താവനയുമായും സുരീന്ദർ ചൗധരി ബന്ധപ്പെടുത്തി. ബുദ്ഗാമിൽ റുഹുല്ലയ്ക്ക് നൽകിയ യാത്രയയപ്പ് പരിപാടിയിൽ വൻ ജനക്കൂട്ടം എത്തിയതിന് പിന്നിൽ ജനങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നായിരുന്നു തിങ്കളാഴ്ച ജമ്മുവിൽ രാം മാധവ് പറഞ്ഞത്.

മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസിനെ തകർക്കുന്നതിൽ ബിജെപിക്കുള്ള പങ്കാണ് ഈ പരാമർശം തെളിയിക്കുന്നതെന്ന് ചൗധരി പറഞ്ഞു.

" നാഷണൽ കോൺഫറൻസിനെ തകർക്കാൻ ബിജെപി ശക്തമായ നീക്കം നടത്തുന്നുണ്ടെന്ന് ഞങ്ങൾ നേരത്തേ തന്നെ പറഞ്ഞിരുന്നു. ആഗാ റൂഹുല്ല ഇന്നലെ രാജിവെച്ചതിന് പിന്നാലെ രാം മാധവിന്റെ പ്രസ്താവനയും പുറത്തുവന്നു. ഈ സംഭവങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാണ് - സുരീന്ദർ ചൗധരി ആരോപിച്ചു.

"ആഗാ റൂഹുല്ല ഇന്നലെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരെല്ലാം ബിജെപിക്കാരാണെന്നാണ് രാം മാധവ് തന്നെ പറഞ്ഞത്. അങ്ങനെയെങ്കിൽ എന്തിനാണ് നിങ്ങൾ ഞങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നത്? റൂഹുല്ലയുടെ രാജിയെക്കുറിച്ച് ബിജെപിയുടെ ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമയോടാണ് നിങ്ങൾ ചോദിക്കേണ്ടത്," മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരീന്ദർ ചൗധരി പറഞ്ഞു.

"ബിജെപി വാഗ്ദാനങ്ങളുടെ മിഠായി കാട്ടി. ഇന്ന് ആഗാ റൂഹുല്ലയ്ക്കും ഒരെണ്ണം നൽകി". റൂഹുല്ല മാന്യനും നല്ല വ്യക്തിയുമാണെന്നും എന്നാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും സുരീന്ദർ ചൗധരി പറഞ്ഞു.

തിങ്കളാഴ്ച ജമ്മുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രാം മാധവ് നടത്തിയ പ്രസ്താവനയും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. നാഷണൽ കോൺഫറൻസ് എല്ലാവരുടെയും കൺമുന്നിൽ തകർന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

തിങ്കളാഴ്ച പിതാവിന്റെ ചരമവാർഷിക ദിനത്തിലാണ് ആഗാ റൂഹുല്ല മെഹ്ദി നാഷണൽ കോൺഫറൻസിൽ നിന്ന് രാജിവെച്ചത്. 2024ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വലിയ ജനവിധിയെ പാർട്ടി നേതൃത്വം വഞ്ചിച്ചെന്നും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിന്റെ നഷ്ടപ്പെട്ട അവകാശങ്ങൾ പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിൽ നിന്ന് നേതൃത്വം പിന്നോട്ടുപോയെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘BJP Lured Ruhullah With a Lollipop’: Row Erupts Over Srinagar MP’s Resignation from Omar Abdullah’s Party
Next Story