Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നിത്തലക്ക് അമിത് ഷായുടെ അഭിനന്ദനം; ഓപറേഷൻ തൂഫാന് കേന്ദ്ര ഫണ്ട് നൽകും

text_fields
bookmark_border
Amit Shah, Ramesh Chennithala
cancel
camera_alt

അമിത് ഷാ, രമേശ് ചെന്നിത്തല

ന്യൂഡൽഹി: സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് കേരളത്തിലെ ഓപറേഷൻ തൂഫാന് കേന്ദ്ര സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രമേശ് ചെന്നിത്തല ന്യൂഡൽഹിയിൽ ബുധനാഴ്ച അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘നശാ മുക്ത് ഭാരത്’(ലഹരി മുക്ത ഭാരതം) പദ്ധതിയുടെ ഫണ്ടിൽ നിന്ന് കേരളത്തിന് സാമ്പത്തിക സഹായം നൽകാമെന്ന് അറിയിച്ചത്.

ഓപറേഷൻ തൂഫാന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ അമിത് ഷാ കേന്ദ്രത്തിന് മുമ്പെ കേരളം തുടക്കമിട്ടതിൽ അഭിനന്ദനമറിയിച്ചെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇത് കൂടാതെ തീര സംരക്ഷണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നുള്ള വിഹിതം നൽകാമെന്നും അമിത് ഷാ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.

കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പദ്ധതി ഒന്നാണെന്നും കേരളം ആദ്യം തുടങ്ങിയെന്നും രമേശ് ചെന്നിത്തല തുടർന്നു. ഓറേഷൻ തൂഫാന് ശേഷം 30-35 ശതമാനം കുറ്റകൃത്യങ്ങൾ കേരളത്തിൽ കുറഞ്ഞുവെന്ന് അറിയിച്ച​പ്പോൾ അതിനെ അമിത് ഷാ അഭിനന്ദിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. മൂന്ന് ഘട്ടമായാണ് ഇത് നടപ്പാക്കുന്നതെന്ന് അമിത് ഷായോട് പറഞ്ഞു.

പൊലീസ് നടത്തുന്ന തൂഫാൻ സ്ട്രൈക്, 30ലക്ഷം പൊതുജനങ്ങളുള്ള തൂഫാൻ വാരിയേഴ്സ്, ലഹരിക്കടിപ്പെട്ടവരുടെ പുനരധിവാസത്തിനുള്ള തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അമിത് ഷായോട് പറഞ്ഞുവെന്ന് ചെന്നിത്തല വ്യക്തമാക്കി. വനിതാ പൊലീസുകാരുടെ എണ്ണം 30 ശതമാനമായി ഉയർത്താനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തെയും അമിത് ഷാ അഭിനന്ദിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സേനയുടെ ആധുനികവത്കരണത്തിനായി വിവിധ പദ്ധതികളുടെ നിർദേശങ്ങളും സമർപ്പിച്ചു. സംസ്ഥാനത്ത് കൂടുതൽ ജയിലുകൾക്കും നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിലിനുമുള്ള അപേക്ഷയും പൂജപ്പുര ഓപ്പൺ ജയിൽ പദ്ധതി നിർദേശവും അമിത്ഷാക്ക് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Centre to Fund Kerala's Anti-Drug Drive: Amit Shah Commends Operation Toofan
Next Story