Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർമഭൂമി എക്സ്പ്രസിൽ വൻ തീപിടിത്തം, നാല് കോച്ചുകൾ കത്തിയമർന്നു, നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
കർമഭൂമി എക്സ്പ്രസിൽ വൻ തീപിടിത്തം, നാല് കോച്ചുകൾ കത്തിയമർന്നു, നിരവധി പേർക്ക് പരിക്ക്
cancel

രാജ്പുര: പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന കർമഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു. വെള്ളിയാഴ്ച രാജ്പുരക്ക് സമീപം സരായ് ബഞ്ജാര റെയിൽവേ സ്റ്റേഷന് അടുത്താണ് സംഭവം. തീപിടിത്തത്തെ തുടർന്ന് പരിഭ്രാന്തിയിലായ യാത്രക്കാരെ ട്രെയിനിൽനിന്ന് പൂർണമായി ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ആളപായം ഇല്ലെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു.

അമൃത്സറിൽനിന്ന് പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിലേക്ക് പോവുകയായിരുന്ന 12508 നമ്പർ കർമഭൂമി എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. എൻജിനിൽനിന്ന് അഞ്ചാമതുള്ള കോച്ചിലാണ് ആദ്യം തീ കണ്ടത്. പിന്നീട് മറ്റ് കോച്ചുകളിലേക്കും തീ പടരുകയായിരുന്നു. നാല് കോച്ചുകളെ തീ ബാധിച്ചതായാണ് വിവരം.

അമൃത്സറിൽനിന്ന് പുറപ്പെട്ട ട്രെയിൻ ബസന്ത്പുര റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. രാജ്പുരയിൽനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. കോച്ചുകളിൽനിന്ന് തീയും കനത്ത പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായാണ് വിവരം. നിലവിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire on Karmabhoomi Express
Next Story