അസമിൽ ഹിമന്ത മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ നാളെ
text_fieldsഹിമന്ത ബിശ്വ ശർമ
ഗുവാഹതി: അസമിൽ ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രിയായി തുടരും. പുതിയ സർക്കാർ രൂപവത്കരണത്തിന് മുന്നോടിയായി ഹിമന്ത ബിശ്വ ശർമയെ അസമിന്റെ ബി.ജെ.പി, എൻ.ഡി.എ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. എൻ.ഡി.എ നിയമസഭാംഗങ്ങളുടെ യോഗ ശേഷം കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ അസമിലെ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. അസമിൽ ബി.ജെ.പിയുടെ നേതൃത്വത്തിൻ മൂന്നാം തവണയാണ് സർക്കാർ വരാൻ പോകുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൻ.ഡി.എ നേടിയത്.
126 അംഗ സഭയിൽ ബി.ജെ.പി 82 സീറ്റ് നേടിയപ്പോൾ സഖ്യകക്ഷികളായ അസം ഗണപരിഷത്ത്, ബോഡോലാൻഡ് പീപ്ൾസ് ഫ്രണ്ട് എന്നിവ 10 വീതവും സീറ്റ് നേടി. 102 എം.എൽ.എമാരുടെ പിന്തുണ കത്തുമായി ഗവർണറെ കാണാൻ പോവുകയാണെന്നും പുതിയ സർക്കാർ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും ഹിമന്ത മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

