ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമ കേസ്; കൊൽക്കത്ത ഹൈകോടതിയിൽ അഭിഭാഷക വേഷത്തിലെത്തി മമതാ ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കൊൽക്കത്ത ഹൈകോടതിയിൽ അഭിഭാഷക വേഷത്തിലെത്തി മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജിയും മകൻ സിർസന്യ ബന്ദോപാധ്യായയും മമതക്കൊപ്പമുണ്ടായിരുന്നു. ഇരുവരും അഭിഭാഷകരാണ്.
ബംഗാളിലെ വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട ഹരജി ചീഫ് ജസ്റ്റിസ് എച്ച്.സി. സുജോയ് പാൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് സംഭവം. ടി.എം.സി നേതാവ് കൂടിയായ സിർസന്യ ബന്ദോപാധ്യായയാണ് ഹർജി സമർപ്പിച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ കേസിൽ വാദിക്കാൻ വേണ്ടിയാണ് അവർ എത്തിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമബംഗാളിൽ വോട്ടെടുപ്പിന് ശേഷം വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതേ തുടർന്നാണ് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, ഭബാനിപൂർ നിയമസഭാ ഫലത്തിനെതിരെ മമത ബാനർജി കോടതിയെ സമീപിക്കുമോ എന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നുണ്ട്. 2021ൽ നന്ദിഗ്രാം നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനെ തുടർന്ന് മമതാ ബാനർജി കോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

