Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആജീവനാന്ത നിയമ പരിരക്ഷ; തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രത്തിനും നോട്ടീസയച്ച് സുപ്രീംകോടതി

text_fields
bookmark_border
ആജീവനാന്ത നിയമ പരിരക്ഷ; തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രത്തിനും നോട്ടീസയച്ച് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്കും മ​റ്റു ക​മീ​ഷ​ണ​ർ​മാ​ർ​ക്കും ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളു​ടെ ഭാ​ഗ​മാ​യി ചെ​യ്യു​ന്ന ഏ​തൊ​രു കാ​ര്യ​ത്തി​നും നി​യ​മ​ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ആ​ജീ​വ​നാ​ന്ത പ​രി​ര​ക്ഷ ന​ൽ​കു​ന്ന​ത് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര​ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും കേ​ന്ദ്ര സ​ർ​ക്കാ​റി​നും നോ​ട്ടീ​സ് അ​യ​ച്ച് സു​പ്രീം​കോ​ട​തി.

2023ലെ ​നി​യ​മ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന സാ​ധു​ത ചോ​ദ്യം ചെ​യ്താ​ണ് ആ​ർ.​ജെ.​ഡി രാ​ജ്യ​സ​ഭ എം.​പി ​മ​നോ​ജ് ഝാ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ഹ​ര​ജി​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 2023ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ നി​യ​മ​ത്തി​ന്റെ 16ാം വ​കു​പ്പി​ലാ​ണ് വി​വാ​ദ​മാ​യ വ്യ​വ​സ്ഥ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​യ​മ​ത്തി​ലെ പ്ര​ത്യേ​ക സം​ര​ക്ഷ​ണം ഇ​ല്ലാ​തെ ത​ന്നെ ക​മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ൻ​കാ​ല​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

അ​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലൊ​രു സം​ര​ക്ഷ​ണം ഇ​ല്ലാ​തെ​ത​ന്നെ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ി​യ​മ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​ർ​ക്കെ​തി​രെ യാ​തൊ​രു​വി​ധ സി​വി​ൽ, ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബി​ല്ലി​ൽ ഈ ​വ​കു​പ്പ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും, പി​ന്നീ​ട് പ്ര​തി​പ​ക്ഷ എം.​പി​മാ​രെ കൂ​ട്ട​ത്തോ​ടെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത സ​മ​യ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് പാ​ർ​ല​മെ​ന്റി​ൽ ഭേ​ദ​ഗ​തി പാ​സാ​ക്കി​യ​തെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ക​മീ​ഷ​ന്റെ സ്വ​യം​ഭ​ര​ണാ​ധി​കാ​രം എ​ന്നാ​ൽ, നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്നു​ള്ള പൂ​ർ​ണ മു​ക്തി​യ​ല്ലെ​ന്നും ഹ​ര​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court Notice to Centre & EC Over Lifetime Immunity Law
Next Story