Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right"അവനൊപ്പം തന്നെയും...

"അവനൊപ്പം തന്നെയും അടക്കം ചെയ്യണം"; പ്രതിശ്രുത വരൻ്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്

text_fields
bookmark_border
അവനൊപ്പം തന്നെയും അടക്കം ചെയ്യണം; പ്രതിശ്രുത വരൻ്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്
cancel

കാസർകോട്: പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. കുമ്പള സ്വദേശി ബി. ജയാനന്ദന്‍റെ മകൾ പ്രഫുല്ലയെയാണ് ഞായറാഴ്ച വൈകുന്നേരം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാർ വിവാഹ ചടങ്ങിന് പോയ സമയത്താണ് പ്രഫുല്ല ജീവനൊടുക്കിയത്. വീട്ടിൽ നിന്ന് ഫോണും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

തമിഴ്നാട് സ്വദേശിയായ മണിയുമായി നാലു മാസം മുമ്പാണ് പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഒരുമാസം മുമ്പ് മണി ബൈക്ക് അപകടത്തിൽ മരിക്കുകയായിരുന്നു. മണിയുടെ മരണത്തെ തുടർന്ന് പ്രഫുല്ല കടുത്ത മനോവിഷമത്തിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewskasarkodeLatest News
News Summary - A woman, devastated by the death of her fiancé in accident ended her life
Next Story