Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ഡി. സതീശനെ തികഞ്ഞ...

വി.ഡി. സതീശനെ തികഞ്ഞ മന​സ്സോടെ സ്വാഗതം ചെയ്യുന്നു. സഹർഷത്തോടെ സ്വീകരിക്കുന്നു -സണ്ണി ജോസഫ്

text_fields
bookmark_border
വി.ഡി. സതീശനെ തികഞ്ഞ മന​സ്സോടെ സ്വാഗതം ചെയ്യുന്നു. സഹർഷത്തോടെ സ്വീകരിക്കുന്നു -സണ്ണി ജോസഫ്
cancel

തിരുവനന്തപുരം: വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈകമാൻഡ് നിർദേശം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി​ ജോസഫ്.

‘തികഞ്ഞ മന​സ്സോടെ സ്വാഗതം ചെയ്യുന്നു. സഹർഷത്തോടെ സ്വീകരിക്കുന്നു. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിരീക്ഷകർ ഉൾപ്പെടെയുള്ളവർ ഉടൻ തിരുവനന്തപുരത്ത് എത്തിച്ചേരും. അവരുടെ സൗകര്യാർഥം

ഒരുമണിക്ക് നിശ്ചയിച്ച നിയമസഭ കക്ഷി യോഗം നാലുമണിയിലേക്ക് മാറ്റി. ദീപാദാസ് മുൻഷി അടക്കമുള്ളവർ പ​​ങ്കെടുക്കും’ -അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ അസംബ്ലി ഹാളിലാണ് യോഗം ചേരുക. കോൺഗ്രസിന്റെ 63എം.എൽ.എമാരും. ആ യോഗം ഐക​ക​േണ്ഠ്യന മുഖ്യമന്ത്രിയായി സതീശനെ നാമനിർദേശം ​ചെയ്യും. വൈകുന്നേരത്തോടെ ഗവർണറെ കാണും. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ എപ്പോഴാണെന്ന് ഗവർണറുമായി കൂടിച്ചേർന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief minister keralaSunny JosephVD Satheesan
News Summary - adv sunny joseph welcomes newly elected chief minister vd satheesan
Next Story