Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോ​നു​വി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ഇ​നി ആ​റു​പേ​ർ​ക്ക് പു​തു​ജീ​വ​നേ​കും

text_fields
bookmark_border
സോ​നു​വി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ഇ​നി ആ​റു​പേ​ർ​ക്ക് പു​തു​ജീ​വ​നേ​കും
cancel
camera_alt

മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച സോ​നു തോ​മ​സി​ന്‍റെ കി​ഡ്നി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

തി​രു​വ​ല്ല: മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച യു​വാ​വി​ന്‍റെ അ​വ​യ​വ​ങ്ങ​ളി​ലൂ​ടെ ഇ​നി ആ​റു​പേ​ർ ജീ​വി​ക്കും. ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ കു​റ്റി​മ​ല കി​ഴ​ക്കേ​തി​ൽ സോ​നു തോ​മ​സി​ന്റെ (32) അ​വ​യ​വ​ങ്ങ​ളാ​ണ് ആ​റു​പേ​ർ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കു​ന്ന​ത്.

നേ​ത്ര​പ​ട​ല​ങ്ങ​ൾ, കി​ഡ്നി​ക​ൾ, ഹൃ​ദ​യ വാ​ൽ​വ് എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്ത​ത്. കി​ഡ്നി​ക​ളി​ൽ ഒ​ന്ന് സോ​നു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ഒ​രു രോ​ഗി​ക്കും മ​റ്റൊ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്കും ന​ൽ​കും. ഹൃ​ദ​യ വാ​ൽ​വു​ക​ൾ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കാ​ണ് ന​ൽ​കു​ന്ന​ത്. നേ​ത്ര​പ​ട​ല​ങ്ങ​ൾ ചൈ​ത​ന്യ ഐ.​ഐ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലു​ള്ള ര​ണ്ട് രോ​ഗി​ക​ൾ​ക്കാ​യി ന​ൽ​കും.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ആ​റു മ​ണി​യോ​ടെ ശ​സ്ത്ര​ക്രി​യ​ക​ൾ ആ​രം​ഭി​ച്ചു. അ​വ​യ​വ​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​രു​ടെ വി​ദ​ഗ്ധ സം​ഘ​വും എ​ത്തി​യി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ഏ​കോ​പ​ന​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത അ​വ​യ​വ​ങ്ങ​ൾ സു​ര​ക്ഷി​ത പെ​ട്ടി​ക​ളി​ലാ​ക്കി ഉ​ച്ച​യോ​ടെ പൊ​ലീ​സ് അ​ക​മ്പ​ടി​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ ന​ട​ന്നു​പോ​ക​വേ പേ​രി​ശ്ശേ​രി​യി​ൽ​വെ​ച്ച് സോ​നു റോ​ഡി​ൽ ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യു​ടെ പി​ൻ​വ​ശ​ത്ത് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ സോ​നു​വി​നെ ഉ​ട​ൻ ത​ന്നെ ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ നി​ല​യി​ൽ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സോ​നു​വി​ന്റെ മ​സ്തി​ഷ്ക മ​ര​ണം വ്യാ​ഴാ​ഴ്ച​യോ​ടെ സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നാ​ണ് അ​വ​യ​വ​ദാ​ന​ത്തി​നു​ള്ള സ​ന്ന​ദ്ധ​ത ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഔ​ദ്യോ​ഗി​ക അ​വ​യ​വ​ദാ​ന ഏ​ജ​ൻ​സി​യാ​യ കെ-​സോ​ട്ടോ വ​ഴി​യാ​ണ് അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Brain-Dead Man’s Organ Donation to Save Six Lives
Next Story