‘കെ.സിയെ മുഖ്യമന്ത്രി ആക്കാത്തതിൽ പ്രയാസമുണ്ടോ?’ -കെ. സുധാകരന്റെ മറുപടി ഇങ്ങനെ
text_fieldsകണ്ണൂർ: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് അവസാന നിമിഷംവരെ പൊരുതി നിന്ന നേതാവാണ് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. അദ്ദേഹത്തിന്റെ ആഗ്രഹം ഹൈകമാൻഡ് പരിഗണിക്കാത്തതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: ‘അവർ രണ്ടുപേരും ഒരുപോലെയല്ലേ? അവർ നമ്മളെ സംബന്ധിച്ചിടത്തോളം കോൺഗ്രസിന്റെ രണ്ടു തൂണുകളല്ലേ. നമക്കെന്താ അതിനകത്ത് കുറവ്’
‘പുതിയ മുഖ്യമന്ത്രിക്ക് 100ശതമാനം പിന്തുണ നൽകും. പാർട്ടിയുടെ ഏത് തീരുമാനത്തിന്റെയും പിറകിൽ ശക്തനായ ഒരു വക്താവായി ഞാൻ ഉണ്ടാകും. പാർട്ടിക്കകത്ത് ഹൈകമാൻഡ് ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കുന്നില്ലെങ്കിൽ ആ പാർട്ടിക്കകത്ത് നിൽക്കാൻ നമുക്ക് യോഗ്യതയുണ്ടോ?
രമേശ് ചെന്നിത്തല നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നില്ല എന്ന വിവരം ഞാൻ അറിഞ്ഞിട്ടില്ല. അദ്ദേഹം മാറിനിൽക്കും എന്നുള്ള വിശ്വാസം എനിക്കില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരുപാട് ഉപയോഗപ്പെടുത്തിയതാണ്. അത് നാളെയും നമുക്ക് ലഭിക്കണം എന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം. കോൺഗ്രസിനകത്ത് നമ്മളൊക്കെ ഇല്ലേ. നമ്മൾ എന്തെങ്കിലും ബഹളമാക്കിയോ? ഇല്ലല്ലോ? ഞങ്ങൾക്കും കോൺഗ്രസിനകത്ത് പ്രവർത്തിക്കണം. ആ പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം നമുക്ക് കിട്ടും. അത് കിട്ടിയാൽ നമ്മളത് ഉപയോഗിക്കും’ -അദ്ദേഹം പറഞ്ഞു.
ലീഗ് ഒരു സമ്മർദവും ഉണ്ടാക്കിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ‘അവർ അവരുടെ അഭിപ്രായം പറഞ്ഞു. അവർ അത് പറഞ്ഞാൽ എന്താ കുഴപ്പം? അവർക്ക് അത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് ശരിയാണെന്ന് തോന്നിയപ്പോൾ നമ്മൾ ഇംപ്ലിമെന്റ് ചെയ്തു. അത് ഒരു ഘടകകക്ഷിയുടെ തീരുമാനമല്ലേ കുഴപ്പമൊന്നുമില്ല.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

