Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഭാര്യയെ...

‘ഭാര്യയെ കെ.എസ്.ആർ.ടി.സിയിൽ വിട്ട് ഭർത്താവ് സ്വകാര്യബസിൽ വരില്ല, ഞങ്ങളുടെ പുരുഷയാത്രക്കാരും പോകും; ഈ ബസുകളൊക്കെ ഞങ്ങളെന്ത് ചെയ്യും?’ -സൗജന്യയാത്രക്കെതിരെ ബസുടമകൾ

text_fields
bookmark_border
‘ഭാര്യയെ കെ.എസ്.ആർ.ടി.സിയിൽ വിട്ട് ഭർത്താവ് സ്വകാര്യബസിൽ വരില്ല, ഞങ്ങളുടെ പുരുഷയാത്രക്കാരും പോകും; ഈ ബസുകളൊക്കെ ഞങ്ങളെന്ത് ചെയ്യും?’ -സൗജന്യയാത്രക്കെതിരെ ബസുടമകൾ
cancel

പാലക്കാട്: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര നല്‍കാനുള്ള യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്നും ബസ് ഉടമകളും ജീവനക്കാരും വഴിയാധാരമാകുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ പറഞ്ഞു.

സൗജന്യ യാത്ര നടപ്പാക്കിയ കർണാടകയിൽ സ്വകാര്യ ബസ് ഉടമകൾ പലരും ആത്മഹത്യയുടെ വക്കിലാണ്. 30ഉം 40ഉം ലക്ഷം രൂപ കൊടുത്ത് വാങ്ങിയ സ്വകാര്യ ബസുകൾ പലരും 10 -15 ലക്ഷത്തിന് വിറ്റൊഴിവാക്കുകയാണ്. ഇത്രയും മുതലിറക്കിയ ഞങ്ങളുടെ ഈ ബസുകളൊക്കെ എന്ത് ചെയ്യും? അത് കൂടി സർക്കാർ പരിശോധിക്കണം. ഞങ്ങളുടെ കാര്യത്തിൽ സർക്കാർ അനുകൂലമായ തീരുമാനമെടുക്കണം. ഞങ്ങളുമായി ചർച്ച ചെയ്യണം.

കെഎസ്ആർടിസിയുടെ കണക്കുപ്രകാരം 19 ലക്ഷം സ്ത്രീകൾ കെഎസ്ആർടിസിയിൽ സഞ്ചരിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അതിന്റെ മൂന്നിരട്ടി പേർ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നുണ്ടാവും. അവർ 3500 ബസ് ഓടിക്കുമ്പോൾ ഞങ്ങൾ ഒൻപതിനായിരത്തോളം ബസുകൾ ഓടിക്കുന്നുണ്ട്. അവരെക്കാൾ കൂടുതൽ യാത്രക്കാർ ഞങ്ങളുടെ ബസ്സിൽ കയറുന്നുണ്ട്. അവരുടെ സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ് തുടങ്ങിയ ബസുകളിൽ സീറ്റിങ് യാത്ര​ക്കാർ മാത്രമേ ഉള്ളൂ. ഞങ്ങൾ രാവിലെയും വൈുന്നേരവും നിറയെ ആളുകളുമായാണ് ഓടുന്നത്. ദിവസം ഒരു ലക്ഷത്തിലധികം യാത്രക്കാരിൽ 70,000 യാത്രക്കാരും സ്ത്രീകളാണ്. പിന്നെ ഒരുരൂപ നൽകുന്ന വിദ്യാർഥികളാണ്.

സൗജന്യം നൽകിയാൽ സ്ത്രീകൾ മാത്രമല്ല പോവുക. വീട്ടിൽ നിന്ന് ഭാര്യയും ഭർത്താവും കൂടി പോകുമ്പോൾ ഭാര്യയെ കെഎസ്ആർടിസിയിൽ വിട്ടിട്ട് ഭർത്താവ് പ്രൈവറ്റിലേക്ക് വരില്ല. അവർ രണ്ടുപേരും അതിൽ പോകും. അപ്പോൾ ഞങ്ങളുടെ പുരുഷ യാത്രക്കാരും സ്വാഭാവികമായി ഇല്ലാതാകും. പിന്നെ ബാക്കിയുള്ള വിദ്യാർത്ഥികളെ മാത്രമാണ് ഞങ്ങൾക്ക് കിട്ടുക. ഒരുരൂപ നൽകുന്ന അവരുമായി എങ്ങനെ ഈ വ്യവസായം മുന്നോട്ടു പോകും? ഇത് നടപ്പിലാക്കിയാൽ വലിയ പ്രതിസന്ധിയിലേക്ക് ബസ് വ്യവസായം പോകും. ഏതു നിമിഷവും ഡീസൽ, പെട്രോൾ വില വർദ്ധിക്കും. അതുകൂടി വന്നാൽ പ്രത്യാഘാതം വലുതാകും.

രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അത്തരം വാഗ്ദാനങ്ങള്‍ നല്‍കും. നമ്മുടെ നാട്ടില്‍ നിലവില്‍ ബസ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എത്തരത്തില്‍ ബാധിക്കുമെന്നൊരു ചര്‍ച്ച നടത്താതെ ഗവണ്‍മെന്റ് ഏകപക്ഷീയമായി വനിതകള്‍ക്ക് സൗജന്ന്യയാത്ര ഒരുക്കുന്നതിലൂടെ പൊതുഗതാഗത സംവിധാനം തകരും.

സ്വകാര്യ ബസ് സര്‍വിസ് മേഖലയെ സാരമായി ബാധിക്കും. ലക്ഷക്കണക്കിന് തൊഴിലാളികള്‍ വഴിയാധാരമാകും. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളുമായാണ് കെഎസ്ആര്‍ടിസി ഓടുന്നത്. പുതിയ ബസുകളാണ് സ്വകാര്യമേഖലയിൽ സര്‍വിസ് നടത്തുന്നത്. നഷ്ടമെല്ലാം സഹിച്ചാണിത്. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണം. പ്രതിപക്ഷ നേതാവിനെ ഗതാഗത മേഖലയിലെ പ്രശ്നങ്ങള്‍ അറിയിച്ചതാണ് -ഭാരവാഹികള്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private Busprivate bus ownersKSRTCFree Travel For Women
News Summary - Kerala Private Bus Owners Oppose Free KSRTC Travel for Women, Fear Revenue Loss
Next Story