Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ പഴയ മൃഗശാലയിൽ ലോകോത്തര സാംസ്കാരിക കേന്ദ്രം ഉയരുമോ? സർക്കാറിന് മുന്നിൽ സാധ്യതകൾ തുറക്കുന്നു

text_fields
bookmark_border
https://www.madhyamam.com/tags/thrissur-zoo
cancel

തൃശൂർ: പുത്തൂരിലേക്ക് മൃഗശാല മാറ്റിയതോടെ ഒഴിഞ്ഞുകിടക്കുന്ന തൃശൂർ മ്യൂസിയവും പഴയ മൃഗശാലാ കാമ്പസും അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം-സാംസ്കാരിക കേന്ദ്രമാക്കി വികസിപ്പിക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് തൃശൂർ സിറ്റിസൺസിന്റെ നേതൃത്വത്തിൽ സർക്കാറിന് നിവേദനം സമർപ്പിച്ചു.

മന്ത്രിമാരായ ഒ.ജെ. ജനീഷിനും പി.സി. വിഷ്ണുനാഥിനുമാണ് നിവേദനം കൈമാറിയത്. ബിഹാർ മ്യൂസിയത്തിന്റെ മാതൃകയിൽ കേരളത്തിന്റെ ചരിത്രം, സാഹിത്യം, തനത് കലകൾ, നാടോടിക്കഥകൾ, കരകൗശലങ്ങൾ എന്നിവയെല്ലാം ഒരിടത്ത് അവതരിപ്പിക്കുന്ന വിപുലമായ സാംസ്കാരിക കേന്ദ്രം ഇവിടെ സ്ഥാപിക്കണമെന്നാണ് പ്രധാന നിർദേശം.

പദ്ധതിയുടെ സാധ്യതകൾ വിലയിരുത്താൻ മന്ത്രിമാർ നേരിട്ടെത്തി മ്യൂസിയം കാമ്പസ് സന്ദർശിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പദ്ധതിക്ക് കേന്ദ്രസഹായം ഉറപ്പാക്കുന്നതിനായി തൃശൂർ എം.പിയും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുമായി ചർച്ച നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

വിദഗ്ധരെ ഉൾപ്പെടുത്തി സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കണം. എഴുത്തുകാരനും സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങര ഉൾപ്പെടെയുള്ളവരുടെ ആശയങ്ങളും പദ്ധതിയുടെ രൂപരേഖ തയാറാക്കുമ്പോൾ പരിഗണിക്കണമെന്നാണ് ആവശ്യം.

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും കലകളും ചരിത്രവും വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി പഴയ മ്യൂസിയം-മൃഗശാലാ കാമ്പസിനെ മാറ്റുകയാണ് നിവേദനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഹരീഷ് ജി., മുരളീധരൻ സി.എ., ബിജു ടി. ജോസഫ്, വി.കെ. സോമരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ ആവശ്യം ഉയർന്നത്. നിവേദനത്തിന്റെ വിവരങ്ങൾ സുരേഷ് ഗോപി, രാജൻ ജെ. പല്ലൻ എം.എൽ.എ, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ല കലക്ടർ, ടൂറിസം ഡയറക്ടർ എന്നിവർക്കും കൈമാറിയിട്ടുണ്ട്.

പദ്ധതി യാഥാർഥ്യമായാൽ വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമായി തൃശൂരിനെ മാറ്റാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് നിവേദനം നൽകിയവരുടെ പ്രതീക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story