Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറളം ഫാമിന്റെ പ്രതാപം വീണ്ടെടുക്കാൻ പുതിയ പദ്ധതികൾ

text_fields
bookmark_border
ആറളം ഫാമിന്റെ പ്രതാപം വീണ്ടെടുക്കാൻ പുതിയ പദ്ധതികൾ
cancel

കേളകം: ആറളം സെൻട്രൽ സ്റ്റേറ്റ് ഫാം നഷ്ടക്കയത്തിൽ നിന്ന് കരകയറുമെന്ന പ്രതീക്ഷയോടെ നൂതന പദ്ധതികൾക്ക് തുടക്കം. വന്യജീവി ശല്യവും സാമ്പത്തിക പ്രതിസന്ധിയും തളർത്തിയ ഫാമിന് പുത്തൻ ഉണർവ് പകർന്ന് സ്വകാര്യ സംരംഭകരുമായി ചേർന്നുള്ള പങ്കാളിത്ത കൃഷിക്ക് തുടക്കമായി. വർഷങ്ങളായി തരിശുകിടന്ന കൃഷിസ്ഥലങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ഈ നീക്കം മാതൃകയാവുകയാണ്.

സോവിയറ്റ് യൂണിയന്റെ സഹായത്തോടെ 1970ൽ കേന്ദ്ര സർക്കാരാണ് ആറളത്ത് സെൻട്രൽ സ്റ്റേറ്റ് ഫാം സ്ഥാപിക്കുന്നത്. പശ്ചിമഘട്ട മലനിരകൾക്ക് താഴെ കക്കുവ, ചീങ്കണ്ണി, ബാവലി പുഴകളാൽ ചുറ്റപ്പെട്ട ഫലഭൂയിഷ്ഠമായ 7000 ഏക്കർ ഭൂമി ചുരുങ്ങിയ കാലംകൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക ഫാമുകളിൽ ഒന്നായി മാറി. പിന്നീട് ഈ പ്രതാപം നിലനിർത്താൻ കഴിഞ്ഞില്ല. കാർഷികവിളകൾ നശിക്കുകയും കൃഷിയിടം കാടുകയറുകയും ചെയ്തതോടെ പ്രദേശം വന്യജീവികളുടെ വിഹാരകേന്ദ്രമായി മാറി.

കാടുവെട്ടിത്തെളിച്ച് പുതിയ പ്ലാന്റേഷൻ നടത്തുന്നതിന് കുറഞ്ഞത് 300 കോടി രൂപയെങ്കിലും ആവശ്യമാണ്. ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് അധികൃതർ പങ്കാളിത്ത കൃഷി എന്ന ആശയത്തിലേക്ക് തിരിഞ്ഞത്. നിലവിൽ 26 സംരംഭകരാണ് ഫാമിന്റെ വിവിധ മേഖലകളിൽ സ്ഥലം പാട്ടത്തിനെടുത്ത് പങ്കാളിത്ത കൃഷി ആരംഭിച്ചിരിക്കുന്നത്.

10 വർഷമാണ് പാട്ട കാലാവധി. വരുമാനത്തിന്റെ നിശ്ചിത ശതമാനവും സർക്കാരിന് നൽകണം. കൂടാതെ, പുനരധിവാസ മേഖലയിലെ നിശ്ചിത ശതമാനം ആളുകൾക്ക് തൊഴിൽ നൽകണമെന്നും കരാറിലുണ്ട്. ഫാം സജീവമാകുന്നതോടെ വന്യമൃഗങ്ങളുടെ ശല്യം കുറയുമെന്നും ആദിവാസി വിഭാഗങ്ങൾക്കും ഫാമിനും കൂടുതൽ സുരക്ഷിതത്വം ലഭിക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. നഷ്ടത്തിലാണ്ട ആറളം ഫാമിനെ പുതിയ പദ്ധതികൾ എത്രമാത്രം തുണക്കുമെന്ന ആകാംക്ഷയിലാണ് ഇവിടത്തുകാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Government Introduces Master Plan to Revive Aralam Farm
Next Story