Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോക്സോ കേസ് പ്രതിക്ക്...

പോക്സോ കേസ് പ്രതിക്ക് 120 വർഷം കഠിനതടവും പിഴയും

text_fields
bookmark_border
പോക്സോ കേസ് പ്രതിക്ക് 120 വർഷം കഠിനതടവും പിഴയും
cancel
camera_alt

നെ​ൽ​സ​ൺ

കൊ​ല്ലം: പോ​ക്സോ കേ​സി​ൽ 77കാ​ര​നാ​യ പ്ര​തി​ക്ക് 120 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ. കൊ​ല്ലം പെ​രി​നാ​ട് ചെ​റു​മൂ​ട് നാ​ട്ടു​വാ​തു​ക്ക​ൽ അ​ജ​യ ഭ​വ​നം വീ​ട്ടി​ൽ നെ​ൽ​സ​ണെ(77)​യാ​ണ് കൊ​ല്ലം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി 120 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 6 ല​ക്ഷം രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും വി​ധി​ച്ച​ത്. ശി​ക്ഷ​ക​ൾ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. കൊ​ല്ലം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ. ​സ​മീ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2020 മു​ത​ൽ 22 വ​രെ കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്താ​ണ് പ്ര​തി പ​ത്തു വ​യ​സ്സു​കാ​രി​യാ​യ അ​തി​ജീ​വ​ത​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ട​യാ​ക്കി​യ​ത്.

അ​തി​ജീ​വ​ത​യു​ടെ മാ​താ​വ് ജോ​ലി​ക്കാ​യി പോ​കു​ന്ന അ​വ​സ​ര​ത്തി​ൽ പി​താ​വി​ന് മ​ദ്യം ന​ൽ​കി​യ​തി​നു​ശേ​ഷം അ​തി​ജീ​വ​ത​യെ നി​ര​വ​ധി​ത​വ​ണ ക്രൂ​ര​മാ​യി ര​ണ്ടു​വ​ർ​ഷ​ക്കാ​ലം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക്ലാ​സ് അ​ധ്യാ​പ​ക​ന്റെ ഇ​ട​പെ​ട​ലി​ൽ അ​തി​ജീ​വി​ത കാ​ര്യം പു​റ​ത്തു​പ​റ​യു​ക​യാ​യി​രു​ന്നു. കു​ണ്ട​റ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ആ​ർ. ര​തീ​ഷാ​ണ് കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ. സ​രി​ത ഹാ​ജ​രാ​യി. എ.​എ​സ്.​ഐ​മാ​രാ​യ എ​സ്. സി​ന്ധ്യ, മി​നി​മോ​ൾ എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsImprisonment and finePOCSO
News Summary - POCSO case accused gets 120 years in prison and fine
Next Story