ആറരലക്ഷം കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷൻ കാര്‍ഡുകള്‍ ലഭ്യമാക്കി -മന്ത്രി ജി.ആര്. അനില്‍
text_fieldsകൊല്ലം സിവിൽ സപ്ലൈസ് കോംപ്ലക്സ് കോമ്പൗണ്ടിൽ ആരംഭിച്ച സപ്ലൈകോ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു
കൊല്ലം: സംസ്ഥാനത്തെ ആറരലക്ഷം കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷൻ കാര്‍ഡുകള്‍ ലഭ്യമാക്കിയെന്ന് മന്ത്രി ജി.ആര്. അനില്‍. സപ്ലൈകോ പെട്രോള്‍ പമ്പ് ഉദ്ഘാടനവും സിഗ്നേച്ചര്‍ മാര്‍ട്ടിന്റെ ശിലാസ്ഥാപനവും കന്റോണ്‍മെന്റ് സിവില്‍ സപ്ലൈസ് മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 40 ലക്ഷം പേരാണ് സപ്ലൈകോ ഔട്ട്ലെറ്റിലൂടെ സാധനങ്ങള്‍ വാങ്ങുന്നത്. മാവേലി സ്റ്റോര്‍ മുതല്‍ സിഗ്നേച്ചര്മാര്ട്ട് വരെ വിവിധതലങ്ങളില്‍ 1700ഓളം വിൽപനശാലകൾ സപ്ലൈകോക്കുണ്ട്. എറണാകുളം, കോട്ടയം എന്നിവിടങ്ങളിലും സിഗ്നേച്ചര്‍ മാര്‍ട്ടുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റുന്നതിന് പുതുതായി ലഭിച്ച 69,000 അപേക്ഷകളില്‍ അര്‍ഹരായവര്‍ക്കെല്ലാം മുന്‍ഗണന കാര്‍ഡുകള്‍ വിതരണംചെയ്യുമെന്നും മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. മേയര്‍ എ.കെ. ഹഫീസ് മുഖ്യാതിഥിയായി.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി, ഡെപ്യൂട്ടി മേയര്‍ ഉദയസുകുമാരന്, ഡിവിഷന് കൗണ്‍സിലര്‍ റ്റി. ഷൈനി, സപ്ലൈകോ റീജനല്‍ മാനേജര്‍ എ. സജാദ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ആര്. ജോണ്‍, ഡെപ്യൂട്ടി കണ്ട്രോളര് ഓഫ് റേഷനിങ് സ്മിത ജോര്‍ജ്, ജില്ലാ സപ്ലൈ ഓഫിസര്‍ കെ.വി. സിന്ധു, താലൂക്ക് സപ്ലൈ ഓഫിസര്‍ വൈ. സാറാമ്മ, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

