Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെളിയന്നൂർ ആയുർവേദ...

വെളിയന്നൂർ ആയുർവേദ ആശുപത്രി ഒ.പി. ബ്ലോക്ക് സമർപ്പിച്ചു

text_fields
bookmark_border
വെളിയന്നൂർ ആയുർവേദ ആശുപത്രി ഒ.പി. ബ്ലോക്ക് സമർപ്പിച്ചു
cancel
camera_alt

ടി.വി.പുരം പഞ്ചായത്ത് സംഘടിപ്പിച്ച സമാധാന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: വെളിയന്നൂർ ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി. ബ്ലോക്ക് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന രംഗത്ത് ആഗോള മാതൃക സൃഷ്ടിക്കുന്നതിൽ ആയുർവേദം വലിയ പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി ചാക്കോ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ല പഞ്ചായത്തംഗം ഷിബി മത്തായി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു രാഘവൻ, സണ്ണി പുതിയിടം, ഗ്രാമപഞ്ചായത്തംഗങ്ങളായ ഡെയ്സി മാത്യു, തങ്കമണി ശശി, വത്സ രാജൻ, ബിജി പ്രകാശ്, ബിജു രാഘവൻ, കുഞ്ഞുമോൾ റോയി, ഒ.എം. മനു, ഷീല ബിജു, ജോർജ് പീറ്റർ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സജേഷ് ശശി, ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. ഐ.ടി. അജിത, ആയുർവേദ ആശുപത്രി സി.എം.ഒ. ഡോ. പി. രാജശ്രീ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധി എൻ.കെ. ബൈജു, സി.ഡി.എസ് ചെയർപേഴ്‌സൻ ഇന്ദുലേഖ പ്രകാശ് എന്നിവർ പങ്കെടുത്തു.

നാഷണൽ ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി ചെലവഴിച്ചാണ് പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. വെളിയന്നൂർ ജങ്ഷനു സമീപം സർക്കാർ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് കെട്ടിടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthlocalnewsKottayam
News Summary - Veliyannur Ayurveda Hospital OP Block dedicated
Next Story