Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊരുത്തക്കേടുകൾ വിട്ടൊഴിയുന്നില്ല; തദ്ദേശ വകുപ്പിൽ സ്ഥലം മാറ്റ ഉത്തരവുകൾക്ക് അറുതിയില്ല

text_fields
bookmark_border
പൊരുത്തക്കേടുകൾ വിട്ടൊഴിയുന്നില്ല; തദ്ദേശ വകുപ്പിൽ സ്ഥലം മാറ്റ ഉത്തരവുകൾക്ക് അറുതിയില്ല
cancel

കക്കോടി: തദ്ദേശ വകുപ്പിൽ തുടർച്ചയായി ഇറങ്ങുന്ന സ്ഥലം മാറ്റ ഉത്തരവുകളിലെ പൊരുത്തക്കേടുകൾ ജീവനക്കാർക്കിടയിൽ ആശങ്ക വിതക്കുന്നു. പുതിയ സർക്കാർ അധികാരമേറ്റ ഉടൻ ആരംഭിച്ച സ്ഥലംമാറ്റം നാലുമാസം കഴിഞ്ഞിട്ടും തുടരുകയാണ്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പൊതു താല്പര്യാർഥം, ഭരണ സൗകാര്യാർഥം എന്നൊക്കെ ചുണ്ടിക്കാണിച്ചിറങ്ങുന്ന ഉത്തരവുകളിലെ പൊരുത്തക്കേടുകളാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

ഒഴിവുവിന്യാസത്തിൽ പൊരുത്തക്കേടുകളും, അപാകതകളും നിരവധിയുണ്ടെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തന്നെ ചൂണ്ടിക്കാണിച്ചാണ് ഉത്തരവുകൾ ഇറക്കുന്നത്. നിലവിലെ ഒഴിവുകളോ ജീവനക്കാരുടെ സർവിസ് വിവരങ്ങളോ ശേഖരിക്കാതെ ഭരണപക്ഷ സർവിസ് സംഘടനകളുടെ താല്പര്യം സംരക്ഷിക്കാനും അംഗത്വം വർധിപ്പിക്കാനുമായി തട്ടിക്കൂട്ടുന്ന ഉത്തരവുകൾ ആണ് ഇറങ്ങുന്നതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

സ്ഥലംമാറ്റ പട്ടികയിലെ അപാകത പരിഹരിക്കാൻ മാത്രം ഇറക്കിയ ഉത്തരവിൽ 130 പേരും സ്ഥാനക്കയറ്റത്തിലെ ഒഴിവ് വിന്യാസത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാൻ ഇറക്കിയ ഉത്തരവിൽ 43 പേരും ഉൾപ്പെട്ടിരിക്കുന്നു എന്നതിൽ തന്നെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിന്റെയും സൂപ്പർവൈസറി ഓഫിസർമാരുടേയും പിടിപ്പുകേട് പ്രകടമാകുകയാണ്.

തദ്ദേശഭരണ വകുപ്പിൽ ഇറങ്ങിയ എല്ലാ സ്ഥലംമാറ്റ പട്ടികകളിലും തിരുത്തൽ പട്ടിക ഇറക്കേണ്ടി വരുന്നതിന്റെ കാരണം രേഖകളുടെ അടിസ്ഥാനത്തിൽ അല്ലാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പട്ടിക തയാറാക്കുന്നതിനാലാണെന്നാണ് ആക്ഷേപം.സർക്കാർ അധികാരം ഏറ്റശേഷം എല്ലാ വകുപ്പ് കളിലും സ്ഥലംമാറ്റം നടക്കുന്നുണ്ടെങ്കിലും തദ്ദേശ വകുപ്പിലെ പോലെ ജംബോ തിരുത്തൽ പട്ടിക ഇറങ്ങുന്നില്ല.

തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ സ്ഥലംമാറ്റത്തിന് ശ്രദ്ധിക്കുന്ന ഏക കാര്യം മുൻ പഞ്ചായത്ത്/മുൻസിപ്പൽ / കോർപ്പറേഷൻ ജീവനക്കാരെ മുൻ ഗ്രാമവികസന വകുപ്പിലേക്കും അവിടെയുള്ള ജീവനക്കാരെ പഞ്ചായത്ത്/ മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കും തന്നെ മാറ്റുന്നു എന്നുറപ്പു വരുത്തുക മാത്രമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - LSGD Transfer Controversy: Staff Criticize Hasty Orders Favoring Service Unions
Next Story