Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മയുടെ മരണം; അണുബാധ കാരണ​മെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

text_fields
bookmark_border
ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മയുടെ മരണം; അണുബാധ കാരണ​മെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
cancel

കോ​ഴി​ക്കോ​ട്: ഗ​വ. മെ​ഡി. കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഗ​ർ​ഭാ​ശ​യം നീ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് പി​ന്നാ​ലെ വീ​ട്ട​മ്മ മ​രി​ച്ച​ത് അ​ണു​ബാ​ധ​യെ തു​ട​ർ​ന്നാ​ണെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ​സ്ത്ര​ക്രി​യാ​മു​റി​വി​ൽ നി​ന്നു​ണ്ടാ​യ അ​ണു​ബാ​ധ മ​റ്റ് അ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച് പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ​ന്വേ​ഷി​ക്കു​ന്ന മെ​ഡി.

കോ​ള​ജ് അ​സി. ക​മീ​ഷ​ണ​ർ പി. ​പ്ര​മോ​ദ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും കേ​സ് ഷീ​റ്റു​മു​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ കൂ​ടി ഉ​ട​ൻ കൈ​മാ​റും. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​ക​ൾ. ക​ഴി​ഞ്ഞ മാ​സം 12നാ​ണ് മ​ണി​യൂ​ർ കു​റു​ന്തോ​ടി പ​റ​മ്പ​ത്ത് ത​ങ്ക​മ​ണി മ​രി​ച്ച​ത്. ചി​കി​ത്സാ വീ​ഴ്ച കാ​ര​ണ​മാ​ണ് മ​ര​ണ​മെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ മെ​ഡി.​കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ത​ങ്ക​മ​ണി​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് പൊ​ലീ​സ് മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തു.

ആ​രോ​ഗ്യ​വ​കു​പ്പ് നി​യോ​ഗി​ച്ച മൂ​ന്നം​ഗ മെ​ഡി​ക്ക​ൽ സം​ഘ​വും ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം അ​ഞ്ചി​നാ​ണ് ത​ങ്ക​മ​ണി​യെ കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ട്ടി​ന് ഗ​ർ​ഭാ​ശ​യം നീ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഒ​മ്പ​തി​ന് വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ ഛർ​ദ്ദി​യും പ​നി​യു​മു​ണ്ടാ​യി. 11ാംതി​യ​തി വീ​ണ്ടും അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ​സ്ത്ര​ക്രി​യ ന​ട​ത്തി. തു​ട​ർ​ന്ന് വെ​ന്റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യ രോ​ഗി 12ന് ​വൈ​കി​ട്ട് ആ​റ് മ​ണി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Postmortem Report: Infection Caused Housewife's Death After Surgery
Next Story