സര്‍വകലാശാല ബജറ്റ് സെന്റർ ഫോര്‍ എക്സലന്‍സിന് രണ്ട് കോടി
text_fieldsസർവകലാശാല സെനറ്റിൽ സിൻഡിക്കേറ്റ് ധനകാര്യ സ്ഥിരസമിതി അധ്യക്ഷൻ അഡ്വ. പി.കെ. ഖലീമുദ്ദീൻ ബജറ്റ് അവതരിപ്പിക്കുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ എ.ഐ തുടങ്ങാൻ രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തി. സെനറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റ് ധനകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ അഡ്വ. പി.കെ. ഖലീമുദ്ദീനാണ് ബജറ്റവതരിപ്പിച്ചത്. 624.28 കോടി രൂപ വരവും 623.92 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 55.25 കോടി രൂപ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പഠനവകുപ്പുകള്‍ക്ക് വിവിധ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാൻ 72.75 ലക്ഷം രൂപയും അറ്റകുറ്റപ്പണികള്‍ക്കായി 1.21 കോടി രൂപയും വകയിരുത്തി. ഗവേഷണ സെമിനാറുകള്‍ക്ക് 2.7 കോടി രൂപ, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 5.89 കോടി രൂപ, വിദ്യാർഥി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 1.25 കോടി, പഠനവകുപ്പ് യൂനിയന്‍ 13.5 ലക്ഷം രൂപ, ഫെലോഷിപ്പുകള്‍ക്ക് 4.5 കോടി, മെറിറ്റ് സ്കോളര്‍ഷിപ്പിന് 25 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തി. 14,712 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്കി. 606 ഡിപ്ലോമ, 13,576 ഡിഗ്രി, 448 പി.ജി., 82 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ടി.ജെ. മാര്ട്ടിന് എന്നിവര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

