Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightനാല്...

നാല് പതിറ്റാണ്ടിനിപ്പുറം പിതാവിന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയ ആഹ്ലാദത്തിൽ കുടുംബം

text_fields
bookmark_border
നാല് പതിറ്റാണ്ടിനിപ്പുറം പിതാവിന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയ ആഹ്ലാദത്തിൽ കുടുംബം
cancel
camera_alt

ഒ​റ്റ​പ്പാ​ലം പ​ത്തൊ​മ്പ​താം മൈ​ൽ പ​ത്തൂ​ർ വ​ള​പ്പി​ൽ സാ​യ് കി​ര​ണും കു​ടും​ബ​വും തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ച ബു​ള്ള​റ്റി​നൊ​പ്പം

ഒ​റ്റ​പ്പാ​ലം: നാ​ല് പ​തി​റ്റാ​ണ്ട് മു​മ്പ് കൈ​വി​ട്ട പി​താ​വി​ന്റെ ഇ​ഷ്ട​വാ​ഹ​നം ക​ണ്ടെ​ത്തി സ്വ​ന്ത​മാ​ക്കി​യ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സാ​യ് കി​ര​ണും കു​ടും​ബ​വും. ഒ​റ്റ​പ്പാ​ലം പ​ത്തൊ​മ്പ​താം മൈ​ൽ പ​ത്തൂ​ർ വ​ള​പ്പി​ൽ ഗം​ഗാ​ധ​ര​ൻ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന 1959 മോ​ഡ​ൽ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റാ​ണ് നീ​ണ്ട അ​ന്വേ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ണ്ടെ​ത്തി സാ​യ് കി​ര​ൺ തി​രി​കെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​ച്ച​ത്.

1989ലാ​ണ് ഗം​ഗാ​ധ​ര​ൻ മ​രി​ച്ച​ത്. 1985ൽ ​ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഗം​ഗാ​ധ​ര​ൻ വാ​ഹ​നം 9,300 രൂ​പ​ക്ക് വി​റ്റ​ത്. പി​താ​വി​നെ കു​റി​ച്ച ഒ​ളി​മ​ങ്ങാ​ത്ത ഓ​ർ​മ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ഷ്ട​വാ​ഹ​ന​വും സാ​യ് കി​ര​ണി​ന്റെ മ​ന​സ്സി​ൽ നി​റ​മു​ള്ള കാ​ഴ്ച​യാ​യി. ബു​ള്ള​റ്റ് തി​രി​കെ വീ​ട്ടി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന മോ​ഹം ആ​ഗ്ര​ഹ​മാ​യി വ​ള​ർ​ന്നു. വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​മാ​യി. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ങ്ങ​ൾ വ​ഴി​മു​ട്ടി​യ​ത​ല്ലാ​തെ പ്ര​ത്യേ​കി​ച്ച് ഗു​ണ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​ട​ക്കാ​ല​ത്ത് കു​ടും​ബ​ത്തോ​ടൊ​പ്പം ബു​ള്ള​റ്റി​ന് സ​മീ​പം അ​ച്ഛ​ൻ നി​ൽ​ക്കു​ന്ന ഫോ​ട്ടോ കാ​ണാ​നി​ട​യാ​യ​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി​ത്തി​രി​വാ​യ​ത്. തി​ര​ച്ചി​ലി​ന് സ​ഹാ​യി​യാ​യി സ​ഹോ​ദ​ര​പു​ത്ര​ൻ അ​ശ്വി​ൻ സാ​യി​യും ഒ​പ്പം കൂ​ടി.

ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ശ്വി​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ നി​ല​വി​ൽ വാ​ഹ​നം ക​ണ്ണൂ​ർ കാ​പ്പാ​ട് സ്വ​ദേ​ശി അ​മ​ലി​ന്റെ കൈ​വ​ശ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​നാ​യി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​മ​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ആ​ഗ്ര​ഹം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പി​താ​വി​നോ​ടു​ള്ള മ​ക​ന്റെ വൈ​കാ​രി​ക​ത തൊ​ട്ട​റി​ഞ്ഞ അ​മ​ൽ ബു​ള്ള​റ്റ് തി​രി​കെ ന​ൽ​കാ​ൻ സ​മ്മ​തം അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് 41 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം പ​ത്തൂ​ർ വ​ള​പ്പി​ലെ വീ​ട്ടു​മു​റ്റ​ത്ത് ബു​ള്ള​റ്റ് എ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം നേ​ർ​കാ​ഴ്ച​യി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത വി​ധം മോ​ടി​യോ​ടെ​യാ​ണ് വാ​ഹ​നം സൂ​ക്ഷി​ച്ചു​പോ​ന്ന​തെ​ന്ന് വ്യ​ക്തം. അ​ച്ഛ​നി​ല്ലാ​ത്ത വീ​ട്ടി​ൽ അ​ച്ഛ​ന്റെ സ്മാ​ര​ക​മാ​യ വാ​ഹ​നം എ​ത്തി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​ന​ത്തി​ലാ​ണ് കു​ടും​ബം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesottapalamemotionallife`
News Summary - Family overjoyed to own father's favorite vehicle after four decades
Next Story