Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅ​ഴി​ഞ്ഞാ​ടി ല​ഹ​രി...

അ​ഴി​ഞ്ഞാ​ടി ല​ഹ​രി മാ​ഫി​യ; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ

text_fields
bookmark_border
അ​ഴി​ഞ്ഞാ​ടി ല​ഹ​രി മാ​ഫി​യ; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
cancel

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന വ്യാ​പ​ക​മാ​കു​ന്നു. ചു​ങ്ക​പ്പാ​റ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​ക്കാ​രും മ​ദ്യ​പാ​നി​ക​ളും അ​ഴി​ഞ്ഞാ​ടു​ന്ന കാ​ഴ്ച​യാ​ണ്. ചു​ങ്ക​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ്, ചു​ങ്ക​പ്പാ​റ-​പൊ​ന്ത​ൻ​പു​ഴ റോ​ഡ്, ഒ​ര​ക്ക​ൻ പാ​റ, പു​ല്ലാ​ന്നി​പ്പാ​റ, നാ​ഗ​പ്പാ​റ, വ​ഞ്ചി​ക​പ്പാ​റ, കോ​ട്ടാ​ങ്ങ​ൽ-​ആ​ല​പ്ര​ക്കാ​ട് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​യും ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന​യും ത​കൃ​തി​യി​ൽ ന​ട​ക്കു​മ്പോ​ഴും ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന​മ​ട്ടി​ലാ​ണ് അ​ധി​കൃ​ത​രെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ, റ​ബ​ർ തോ​ട്ട​ങ്ങ​ൾ, ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ, ചി​ല ചെ​റു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​ദ്യം എ​ത്തി​ച്ചു​ന​ൽ​കു​ന്ന സം​ഘ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മ​ദ്യം വാ​ങ്ങു​ന്ന​വ​ർ​ക്ക് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് മ​ദ്യ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കു​ന്നു​മു​ണ്ട്.

റോ​ഡു​ക​ളി​ൽ​പോ​ലും പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​വ​രു​മു​ണ്ട്. സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല​ക​ളി​ൽ​നി​ന്നു വാ​ങ്ങു​ന്ന മ​ദ്യം മൂ​ന്നി​ര​ട്ടി വി​ല​​ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. അ​മി​ത വി​ല ന​ൽ​കി വാ​ങ്ങാ​ൻ ആ​ൾ​ക്കാ​രു​ള്ള​തി​നാ​ൽ ദി​നം​പ്ര​തി ക​ച്ച​വ​ട​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ മ​ദ്യ​പാ​നി​ക​ളു​ടെ അ​സ​ഭ്യം പ​റ​ച്ചി​ൽ കാ​ര​ണം വ​ഴി​ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. നാ​ഗ​പ്പാ​റ, ഒ​ര​ക്ക​ൻ പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ത്തു​ന്ന​വ​ർ ഏ​റെ​യാ​ണ്. അ​ധി​ക​വും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നാ​ണ് എ​ത്തു​ന്ന​തും. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ നാ​ഗ​പ്പാ​റ​യി​ൽ ല​ഹ​രി മാ​ഫി​യ​യു​ടെ അ​ഴി​ഞ്ഞാ​ട്ടം കാ​ര​ണം ഇ​വി​ടെ​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. എ​ക്സൈ​സ്, പൊ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ പെ​രു​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaLocal Newsdrug mafia
News Summary - Drug mafia; Authorities fail to take action
Next Story