Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമില്‍ പത്തനംതിട്ടക്ക് നേട്ടം

text_fields
bookmark_border
യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമില്‍ പത്തനംതിട്ടക്ക് നേട്ടം
cancel

പത്തനംതിട്ട: കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) 9.0 ന്റെ ആശയ സമര്‍പ്പണത്തില്‍ ജില്ലക്ക് മികച്ച നേട്ടം. ജില്ലയില്‍നിന്ന് 13,381 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുകയും 2,924 ആശയങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ 2,201 എണ്ണം കോളജ് വിഭാഗത്തിലും 723 എണ്ണം സ്‌കൂള്‍ വിഭാഗത്തിലുമാണ്. കോളജ് വിഭാഗത്തില്‍ 1,211 ആശയങ്ങള്‍ സമര്‍പ്പിച്ച അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനം നേടി.

294 ആശയങ്ങള്‍ സമര്‍പ്പിച്ച പുഷ്പഗിരി കോളജ് ഓഫ് നഴ്‌സിംഗ് പതിനാറാം സ്ഥാനവും കരസ്ഥമാക്കി. ജില്ലതലത്തില്‍ ഹോളി ക്രോസ് കോളജ് ഓഫ് നഴ്‌സിങ് (120), അടൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് (116), കോന്നി സഹോദരന്‍ അയ്യപ്പന്‍ സ്മാരക എസ്.എന്‍.ഡി.പി യോഗം കോളജ് (89) എന്നിവയും മികച്ച പ്രകടനം കാഴ്ചവച്ചു. വിവിധ സര്‍വകലാശാലകള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഇത്തവണ മികച്ച പങ്കാളിത്തമുണ്ടായി. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങളും സര്‍ഗാത്മകതയും പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റുന്നതിനുള്ള അവസരമാണ് വൈ.ഐ.പി ഒരുക്കുന്നത്. സമര്‍പ്പിച്ച ആശയങ്ങളുടെ തുടര്‍ മൂല്യനിര്‍ണയവും വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടികളും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ക്ക് വിദഗ്ധരുടെ മാര്‍ഗനിര്‍ദേശവും തുടര്‍പിന്തുണയും ലഭ്യമാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pathanamthitta yip achievement
Next Story