Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളം ജങ്ഷന്‍...

കുന്നംകുളം ജങ്ഷന്‍ വികസനം; പുനരധിവാസ കെട്ടിടത്തിന് സാങ്കേതികാനുമതിയായി

text_fields
bookmark_border
കുന്നംകുളം ജങ്ഷന്‍ വികസനം; പുനരധിവാസ കെട്ടിടത്തിന് സാങ്കേതികാനുമതിയായി
cancel

കുന്നംകുളം: കിഫ്ബി പദ്ധതിയില്‍ വികസിപ്പിക്കുന്ന കുന്നംകുളം ജങ്ഷന്‍ വികസനപദ്ധതിയുടെ ഭാഗമായി ഒഴിവാക്കപ്പെടുന്ന കച്ചവടസ്ഥാപനങ്ങളുടെ പുനരധിവാസത്തിനായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് സാങ്കേതികാനുമതിയായി. 5.97 കോടി രൂപയുടെ സാങ്കേതികാനുമതി ലഭ്യമായതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ എസ്.പി.വി ആയ കേരള റോഡ് ഫണ്ട് ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്.

ബൈജു റോഡില്‍ നഗരസഭ വിട്ട് നല്‍കിയ പാറയില്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന 36 സെന്റ് സ്ഥലത്താണ് നിര്‍ദിഷ്ട ഷോപ്പിങ് കോംപ്ലക്സ് സ്ഥാപിക്കുന്നത്. നാലുനിലകളിലായി വിഭാവനം ചെയ്ത കെട്ടിടത്തില്‍ ഓരോ നിലയിലും 337 ചതുരശ്ര മീറ്റർ വിസ്തീര്‍ണമുണ്ടാകും. 48 കടമുറികള്‍, ലിഫ്റ്റ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, ടോയ്ലെറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രൂപ വൈദ്യുതീകരണത്തിനായും വകയിരുത്തി.

ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തിയാക്കി നഗരസഭക്ക് കൈമാറും. എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് കുന്നംകുളത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്, കുന്നംകുളം റിങ് റോഡ് വികസനവും ജങ്ഷന്‍ വികസനവും കുന്നംകുളത്ത് യാഥാർഥ്യമാകുന്നത്. 160 കോടി രൂപ ചിലവില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന വികസനപദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വിവിധ ഘട്ടത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsThrissur NewsLatest NewsKerala
News Summary - Kunnamkulam Junction development; Technical approval given for rehabilitation building
Next Story