Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭക്ഷണാവശിഷ്ടം റോഡിൽ തള്ളി; 10,000 രൂപ പിഴയിട്ടു
text_fieldsbookmark_border
ഇരിങ്ങാലക്കുട: റോഡിൽ ഭക്ഷണാവിഷ്ടങ്ങൾ തള്ളിയ ഇരിങ്ങാലക്കുട സ്വദേശിനിക്ക് 10,000 രൂപ പിഴയിട്ടു. ഇരിങ്ങാലക്കുട എ.കെ.പി ജങ്ഷന് സമീപത്തെ ശോഭമേനോനെരെയാണ് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നടപടി. നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ്. ബേബിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡ് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചോടെ നടത്തിയ അന്വേഷണത്തിലാണ് ഇവർ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. എച്ച്.ഐ.എ നിസാർ, പി.എച്ച്.ഐ മാരായ സിഗ്മ. ആർ. നായർ, മോനിഷ. എസ്, ജീവനക്കാരായ രാജീവ്, അനിൽ എന്നിവർ നേതൃത്വം നൽകി.
Next Story

